
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം AI-171 അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്ന റിപ്പോർട്ടുകൾ തള്ളി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB). ഇത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും ഊഹാപോഹങ്ങൾ മാത്രമാണെന്നും എഎബിഐ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിയിട്ടില്ലെന്നും എഎഐബി കൂട്ടിച്ചേർത്തു.
എഐ 171വിമാനം അപകടത്തിൽപ്പെട്ടത് വിമാനത്തിലെ ഇന്ധന സ്വിച്ചുകൾ പൈലറ്റ് മനഃപൂർവമായി ഓഫാക്കിയതുകൊണ്ടാണെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് ഇത്തരത്തിലാണെന്നും ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
എയർക്രാഫ്റ്റ് (അപകടങ്ങളുടെയും സംഭവങ്ങളുടെയും അന്വേഷണം) നിയമങ്ങൾ 2025, വിമാനാപകട അന്വേഷണങ്ങൾക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിയന്ത്രിക്കുന്ന ICAO പ്രകാരമുള്ള ഇന്ത്യയുടെ ബാധ്യതകൾ എന്നിവ അനുസരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും എഎഐബി അറിയിച്ചു. അത്തരം അന്വേഷണങ്ങൾ സാങ്കേതികവും തെളിവ് അടിസ്ഥാനമാക്കിയുള്ളതുമായ പ്രക്രിയകളാണെന്നും അവയുടെ ലക്ഷ്യം കാരണം കണ്ടെത്തുകയും വ്യോമയാന സുരക്ഷ വർധിപ്പിക്കുകയുമാണെന്നും മുൻകൂട്ടി കുറ്റം ചുമത്തുകയല്ലെന്നും എഎഐബി കൂട്ടിച്ചേർത്തു.
നേരത്തെ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ അന്വേഷണത്തിന്റെ ആ ഘട്ടത്തിൽ ലഭ്യമായ വസ്തുതാപരമായ വിവരങ്ങൾ മാത്രമാണ് ഉൾക്കൊള്ളുന്നതെന്നും അന്വേഷണ ഏജൻസി പറഞ്ഞു. നിഗമനങ്ങളും സുരക്ഷാ ശുപാർശകളും ഉൾക്കൊള്ളുന്ന അന്തിമ അന്വേഷണ റിപ്പോർട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അന്വേഷണം പൂർത്തിയാകുമ്പോൾ പ്രസിദ്ധീകരിക്കുമെന്നും എഎഐബി വ്യക്തമാക്കി.
മാധ്യമ സ്ഥാപനങ്ങളോട് സംയമനം പാലിക്കാനും മുൻകൂട്ടിയുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കാനും എഎഐബി അഭ്യർഥിച്ചു. സുതാര്യത, നടപടിക്രമങ്ങളിലെ സമഗ്രത, വ്യോമയാന സുരക്ഷയുടെ ഏറ്റവും ഉയർന്ന നിലവാരം എന്നീ വിഷയങ്ങളിൽ എഎബിഐ പൂർണമായും പ്രതിബദ്ധമാണെന്നും എഎഐബി പറഞ്ഞു.
Content Highlights: The Aircraft Accident Investigation Bureau (AAIB) denies reports of completing the Air India AI-171 crash investigation. Learn more about the ongoing probe and safety.
Published: 12 Feb 2026, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented