ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നടന്‍ സെയ്ഫ് അലി ഖാന്‍. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

To advertise here,

എങ്ങനെയുള്ള രാഷ്ട്രീയക്കാരെയാണ് ഇഷ്ടമെന്ന എന്ന ചോദ്യത്തിന് തനിക്ക് ധൈര്യമുള്ള സത്യസന്ധരായ രാഷ്ട്രീയക്കാരെയാണ് ഇഷ്ടമെന്നായിരുന്നു സെയ്ഫിന്റെ മറുപടി. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരില്‍നിന്ന് ധീരനായ, ഇന്ത്യയെ ഭാവിയിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ളയാളെ തിരിഞ്ഞെടുക്കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് രാഹുലിന്റെ പേര് സെയ്ഫ് പറഞ്ഞത്. 

അവര്‍ എല്ലാവരും ധീരന്മാരായ രാഷ്ട്രീയക്കാരാണെന്നാണ് താന്‍ കരുതുന്നതെന്ന് സെയ്ഫ് പറഞ്ഞു. രാഹുല്‍ ഗാന്ധി ചെയ്ത കാര്യങ്ങള്‍ ഏറെ സ്വാധീനം ചെലുത്തുന്നതാണ്. അദ്ദേഹം ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളെ ആളുകള്‍ അവമതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, വളരെ രസകരമായ രീതിയില്‍ കഠിനമായി പരിശ്രമിച്ച് അദ്ദേഹം അത് മാറ്റിയെടുത്തു, സെയ്ഫ് പറഞ്ഞു.