രക്താർബുദം ബാധിച്ച് ദീർഘകാലമായി ചികിത്സയിലായിരുന്നു

മുംബൈ: നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.
ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, പഞ്ചാബി, ഭോജ്പുരി, നേപ്പാളി, ബംഗാളി തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച പ്രദീപ് റാവത്ത് ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സൂപ്പർഹിറ്റ് തമിഴ് ചിത്രം ഗജനി, ചിത്രത്തിന്റെ ഹിന്ദി പതിപ്പ്, ലഗാൻ, സർഫറോഷ്, തെലുങ്ക് ചിത്രം സൈ തുടങ്ങിയവയാണ് പ്രദീപ് റാവത്ത് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
മോഹൻലാൽ നായകനായി 2011-ൽ പുറത്തിറങ്ങിയ ചൈനാടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ എന്നിവയാണ് അദ്ദേഹം വേഷമിട്ട മലയാള ചിത്രങ്ങൾ. 1988-ൽ സംപ്രേഷണം ചെയ്ത മഹാഭാരതം ടിവി സീരിയലിൽ അശ്വത്ഥാമാവായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തെലുങ്ക് ചിത്രമായ 'ഗായപദ്ദ സിംഹം' ആണ് പ്രദീപ് റാവത്തിന്റെ അവസാന ചിത്രം
കല്യാണി റാവത്താണ് ഭാര്യ. വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവർ മക്കളാണ്.
Content Highlights: Veteran Indian actor Pradeep Rawat (74) passed away in Mumbai on Tuesday evening while undergoing treatment for blood cancer. Known for his iconic roles in Ghajini, Lagaan, and Sye, he also acted in notable Malayalam films including China Town and Cousins.
Published: 04 Aug 2026, 10:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented