
ഷില്ലോങ്: മേഘാലയയിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിലെ (യു.ഡി.പി) എട്ട് എം.എൽ.എമാർ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
ലക്മെൻ റിംബൂയി, പിയൂസ് മാർവീൻ, കിർമെൻ ഷില്ല, മേയർബോൺ സിയേം, മാത്യു കുർബ, ഒല്ലൻ സിങ് സുയിൻ, ബാലജീദ് കുപാർ സിന്റെം, സിൻഷാർ കുപാർ റോയ് എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.
60 അംഗ നിയമസഭയിൽ യു.ഡി.പിക്ക് 12 എം.എൽ.എമാരാണുള്ളത്. ഇതിൽ രണ്ടുപേർ കോൺറാഡ് കെ. സാങ്മയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിലെ മന്ത്രിമാരാണ്. യു.ഡി.പിയുടെ എട്ട് എം.എൽ.എമാർ കൂറുമാറിയതോടെ, 60 അംഗ നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം രണ്ടിൽനിന്ന് പത്തായി ഉയർന്നു.
യു.ഡി.പിയും ബി.ജെ.പിയും നിലവിൽ എൻ.പി.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ സഖ്യകക്ഷികളാണ്. യു.ഡി.പി എം.എൽ.എമാരെ പാർട്ടിയിലേക്ക് സ്വാഗതംചെയ്ത റിജിജു, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മേഘാലയയും കൈവരിച്ച പുരോഗതി കണ്ടാണ് അവർ ബി.ജെ.പിയിൽ ചേർന്നതെന്ന് പറഞ്ഞു.
'വടക്കുകിഴക്കൻ പ്രദേശങ്ങൾക്ക് മാത്രമല്ല, രാജ്യത്തിന് മുഴുവൻ ഇതൊരു അതിപ്രധാനമായ രാഷ്ട്രീയ സംഭവവികാസമാണ്. മേഘാലയയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണായക നിമിഷമാണ്,' ബി.ജെ.പി ആസ്ഥാനത്ത് നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾക്ക് കേന്ദ്ര നേതൃത്വം 'അനുകൂലമായ പ്രതികരണം' നൽകിയതിനാലാണ് താനുൾപ്പെടെയുള്ള എട്ട് എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നതെന്ന് അംലാരേം എം.എൽ.എ ലക്മെൻ റിംബൂയി പറഞ്ഞു.
'ഇത് പെട്ടെന്ന് സംഭവിച്ചതല്ല. ചർച്ചകൾ കുറച്ചുകാലമായി നടക്കുന്നുണ്ട്. നിങ്ങൾ കാണുന്നതുപോലെ, ഞങ്ങളുടെ പല എം.എൽ.എമാർക്കും സമൂഹത്തിന് സംഭാവന നൽകാൻ ആഗ്രഹമുണ്ട്, സർക്കാരിന്റെ പിന്തുണ ആവശ്യമുള്ള സംസ്ഥാനത്തെ ചില പ്രശ്നങ്ങളും നിലവിലുണ്ട്,' റിംബൂയി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഖാസി ഭാഷ ഉൾപ്പെടുത്തുക, മേഘാലയ റെസിഡന്റ്സ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ട് നടപ്പാക്കുക, മേഘാലയയിലെ കൽക്കരി ഖനനം ലളിതമാക്കുക തുടങ്ങിയ കാര്യങ്ങളിലും കേന്ദ്ര നേതൃത്വം 'അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Eight out of twelve UDP MLAs joined the BJP in the presence of Union Minister Kiren Rijiju., BJP's strength in the 60-member Meghalaya assembly increased from 2 to 10., Key demands include adding Khasi language to the 8th Schedule and simplifying coal mining., Both UDP and BJP are coalition partners in the NPP-led government.
Published: 23 Sept 2026, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented