മുംബൈ: എഴുപത് യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തില്‍ നിന്ന് എന്‍ജിന്‍ കവര്‍ ഇല്ലാതെ പറന്ന് എ.ടി.ആര്‍ 72-600 വിമാനം. ഗുജറാത്തിലെ ഭുജില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചു. 

To advertise here,

മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എന്‍ജിന്‍ കവര്‍ റണ്‍വേയില്‍ വീണുപോയതാവാം എന്നാണ് കരുതുന്നത്. അതേസമയം എഞ്ചിന്‍ കവര്‍ നഷ്ടപ്പെട്ടത് വിമാനത്തിന്റെ പറക്കലിനെ ഗുരുതരമായി ബാധിക്കില്ലെന്നാണ് ഡിജിസിഎ വൃത്തങ്ങള്‍ പ്രതികരിച്ചത്. നേരിയ രീതിയില്‍ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അറ്റകുറ്റപ്പണികളിലെ പോരായ്മയാവാം സംഭവത്തിന് പിന്നില്‍ എന്നാണ് സൂചനയെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞത്. ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. വിമാനം സുരക്ഷിതമായി ഗുജറാത്തില്‍ ലാന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ വ്യക്തമാക്കി. 70 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 74 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.