ഗുവാഹാട്ടി: ചിലന്തിയുടെ കടിയേറ്റ് ഏഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അസമിലെ ടിന്‍സുകിയയിലാണ് സംഭവം. മുട്ടകള്‍ വെച്ചിരുന്ന കുട്ട തുറന്നപ്പോഴാണ് കുട്ടിയ്ക്ക് കറുത്ത ചിലന്തിയുടെ കടിയേറ്റത്. കടിയേറ്റതോടെ കുട്ടിയുടെ കൈയ്ക്ക് വീക്കമുണ്ടായി. ആദ്യം അടുത്തുള്ള ഫാര്‍മസിയിലേക്ക് കുട്ടിയെ കൊണ്ടുപോയി. അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. കുട്ടിയെ കടിച്ച ചിലന്തിയെ കുറിച്ചുള്ള വിവരം കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിച്ചു. കുട്ടിയ്ക്ക് കടിയേറ്റ സ്ഥലത്തുനിന്നും സംപിളുകള്‍ ശേഖരിച്ചു.
അസമിന്റെ ജൈവവൈവിധ്യത്തിലുണ്ടായ മാറ്റവും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും പാമ്പുകളുടെയും മറ്റ് വിഷജന്തുക്കളുടെയും പ്രകൃത്യാലുള്ള ആവാസവ്യവസ്ഥ നശിപ്പിക്കുന്നു. കൂടാതെ വനനശീകരണവും അനധികൃത ഖനനവും വന്യജീവികളെ മനുഷ്യവാസസ്ഥലങ്ങളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
Content Highlights: A 7-year-old girl tragically died from a spider bite in Tinsukia, Assam
Published: 07 Aug 2025, 02:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented