ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. 

To advertise here,

പ്രദേശത്ത് ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്‌.  ഭീകരര്‍ക്കെതിരെ പോലീസും 55 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും ചേര്‍ന്ന് സംയുക്തമായി നടത്തിയ നീക്കത്തിലാണ് നാല് പേരെ വധിച്ചത

 കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്ന് വന്‍തോതിലുള്ള ആയുധശേഖരം കണ്ടെത്തിയതായും ജമ്മു കശ്മീര്‍ ഐജിപി വിജയകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 

Content Highlights: 4 terrorists killed in encounter in Shopian Jammu Kashmir