ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

To advertise here,

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന വെള്ളിയാഴ്ച രാത്രി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ സുരക്ഷാ സേനയുടെ നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അങ്ങനെയാണ് ഏറ്റമുട്ടലിന്റെ സാഹചര്യം രൂപപ്പെടുന്നത്.

ഏത് തീവ്രവാദി വിഭാഗമാണെന്നും കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബര്‍ 7 ന് ഷോപിയന്‍ ജില്ലയിലെ സുഗാന്‍ സൈനാപോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. സമാനമായ സംഭവത്തില്‍ സെപ്റ്റംബര്‍ 27 ന് അവന്തിപോറ ജില്ലയിലെ സാംബൂറ പ്രദേശത്തും രണ്ട് ഭീകരരെ കൊലപ്പെടുത്തിയിരുന്നു

content highlights: 2 terrorists killed in encounter in Jammu and Kashmir