
ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം നല്‍കിയ 37 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി. 'യുണൈറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ്' എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശങ്ങള്‍ക്ക് പിന്നാലെയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അതിക്രമം നടന്നതെന്നാണ് പോലീസ് നിഗമനം. ഈ ഗ്രൂപ്പില്‍ അംഗങ്ങളായ അറുപത് പേരില്‍ നിന്നാണ് 37 പേരെ തിരിച്ചറിഞ്ഞത്.
തിരിച്ചറിഞ്ഞവരില്‍ പത്ത് പേര്‍ കാമ്പസിന് പുറത്തുനിന്നുള്ളവരാണ്. ഇവര്‍ വിദ്യാര്‍ഥികളല്ല. ഇടത്-എബിവിപി സംഘടന വിദ്യാര്‍ഥികളാണ് ആക്രമണത്തില്‍ പങ്കാളികള്‍. ഇവര്‍ക്ക് കാമ്പസിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് ജെഎന്‍യു കാമ്പസിനുള്ളില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ഥികള്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
തിരിച്ചറിഞ്ഞ 37 പേരില്‍ ഒരാള്‍ ജെഎന്‍യു എബിവിപി യൂണിറ്റ് സെക്രട്ടറി മനീഷ് ജന്‍ഗീതാണ്. അതേസമയം ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ എങ്ങനെ അംഗമായെന്നതിനെക്കുറിച്ച് അറിയില്ലെന്നും പൊട്ടിയ തന്റെ ഫോണ്‍ നന്നാക്കാന്‍ നല്‍കിയ ശേഷമാണ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കാര്യം തിരിച്ചറിഞ്ഞതെന്നും മനീഷ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
കാമ്പസിലെ മുഖംമൂടി അക്രമകാരികളായ ഒമ്പത് പേരുടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് പുറത്തുവിടുകയും ചെയ്തിരുന്നു. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ഥികള്‍ ആക്രമത്തില്‍ പങ്കാളികളാണെന്നും പോലീസ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഐഷിക്ക് പുറമേ തിരിച്ചറിഞ്ഞ ഒമ്പത് പേരില്‍ അഞ്ച് പേര്‍ ഇടത് സംഘടനാ പ്രവര്‍ത്തകരും രണ്ട് പേര്‍ എബിവിപി പ്രവര്‍ത്തകരുമായിരുന്നു.
Content Highlights; 37 People Identified In WhatsApp Group Linked To JNU Attack
Published: 11 Jan 2020, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented