ശ്രീനഗര്‍: അമര്‍നാഥിലേക്ക് തീര്‍ഥയാത്രയ്ക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 36 പരിക്ക്. ജമ്മു കശ്മീരിലെ രാമബന്‍ ജില്ലയിലെ ചന്ദേര്‍കോട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പഹല്‍ഗാമിലേക്ക് പുറപ്പെട്ട അഞ്ച് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ടെന്നാണ് വിവരം.
തീര്‍ഥാടകര്‍ക്ക് പ്രഭാതഭക്ഷണം കഴിക്കാനായി നിര്‍ത്തിയ സമയത്തായിരുന്നു അപകടം. ഏറ്റവും പിന്നിലുണ്ടായിരുന്ന ബസ്, തൊട്ടുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനെ ഇടിച്ചു. ഇതോടെ മുന്നിലുണ്ടായിരുന്ന മറ്റു ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നു രാമബന്‍ എസ്എസ്പി കുല്‍ബീര്‍ സിങ് പറഞ്ഞു. യാത്ര തുടരണമെന്ന തീര്‍ഥാടകരുടെ ആവശ്യം പരിഗണിച്ച് അവരെ സുരക്ഷിതമായ മറ്റു ബസുകളില്‍ യാത്ര തുടരാന്‍ അനുവദിച്ചു. നാലുപേര്‍ മാത്രമാണ് ആശുപത്രിയില്‍ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമര്‍നാഥ് തീര്‍ഥാടന യാത്രയിലെ നാലാമത്തെ സംഘമാണ് ശനിയാഴ്ച രാവിലെ ഭഗവതീനഗര്‍ ക്യാമ്പില്‍നിന്ന് പുറപ്പെട്ടത്. നൂറിലധികം വാഹനങ്ങളിലായി 6979 തീര്‍ഥാടകരാണ് സംഘത്തിലുള്ളത്.
Content Highlights: 36 injured after 5 buses collide in amarnath yathra convoy new buses arranged
Published: 05 Jul 2025, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented