ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചതായി അധികൃതർ അറിയിച്ചു.
സൈന്യം, പോലീസ്, സിആർപിഎഫ് എന്നിവർക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് രാവിലെ 11 മണിയോടെ സംയുക്ത ഓപ്പറേഷൻ നടത്തിയത്. 'ഓപ്പറേഷൻ ത്രാഷി-I' എന്ന പേരിലായിരുന്നു ഓപ്പറേഷൻ.
ഒരു മലയുടെ ചെരുവിൽ സ്ഥിതി ചെയ്യുന്ന മൺകട്ട കൊണ്ട് നിർമ്മിച്ച വീടിനുള്ളിൽ ഭീകരർ ഒളിവിൽ കഴിയുകയായിരുന്നു. സൈനികരെത്തിയതോടെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
തന്ത്രപരമായ നീക്കത്തോടെ സൈന്യം ഭീകര കേന്ദ്രം നിയന്ത്രണത്തിലാക്കി. ഇതിൽ രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
Content Highlights: Security forces eliminate two terrorists in a joint operation in Kishtwar, Jammu & Kashmir
Published: 22 Feb 2026, 03:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented