
ഗൂഡല്ലൂർ: ലോറികളിൽ കടത്തുകയായിരുന്ന 14.70 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. ഗൂഡല്ലൂർ കോഴിപ്പാലത്ത് ഞായറാഴ്ച രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത തുക പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
കേരളത്തിൽനിന്നും കർണാടകത്തിലേയ്ക്ക് പോവുകയായിരുന്ന ലോറികളിൽനിന്നാണ് പണം കണ്ടെടുത്തത്. ലോറികളും അതിലുണ്ടായിരുന്ന നാലുപേരെയും പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.
തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതോടെ അതിർത്തി പ്രദേശങ്ങൾ വഴി അനധികൃതമായി ഇത്തരത്തിൽ പണമൊഴുക്കുണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പരിശോധന.
മുമ്പും തിരഞ്ഞെടുപ്പിനിടെ നടത്തിയ പരിശോധനകളിൽ ഇത്തരത്തിൽ അനധികൃതമായി പണം പിടികൂടിയിരുന്നു. പിടികൂടിയ തുക പിന്നീട് ആർ.ഡി.ഒ സെന്തിൽകുമാറിന് ഉദ്യോഗസ്ഥർ കൈമാറി.
Content Highlights: 14.70 lakh was seized by election sqaud
Published: 17 Mar 2024, 09:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented