ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യോഗയോടുള്ള താല്പര്യം പ്രസിദ്ധമാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യോഗയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പ്രധാനമന്ത്രി പങ്കുവെക്കാറുമുണ്ട്. 

To advertise here,

തിങ്കളാഴ്ച യോഗനിദ്രയുടെ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതുകണ്ട് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇവാങ്ക ട്രംപ്. ഇത് അത്ഭുതകരമാണ്. നന്ദി എന്നാണ് ഇവാങ്ക ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

ആഴ്ചയില്‍ രണ്ടുതവണ സമയം കിട്ടുന്നതിനനുസരിച്ച് യോഗനിദ്ര പരിശീലിക്കാറുണ്ടെന്നാണ് മോദി ട്വീറ്റ് ചെയ്തത്. മനസ്സിനെ ശാന്തമാക്കാനും സമ്മര്‍ദം അകറ്റാനും യോഗനിദ്ര സഹായിക്കുമെന്നും മോദി കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് യോഗനിദ്രയുടെ യൂട്യൂബ് ലിങ്കും അദ്ദേഹം പങ്കുവെച്ചു. 

21 ദിവസത്തെ ലോക്ഡൗണ്‍ കാലളവില്‍ ആരോഗ്യം പരിരക്ഷിക്കുന്നത് എങ്ങനെയാണെന്നതിന്റെ വീഡിയോകള്‍ പങ്കുവെക്കാമെന്ന് മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ ഉറപ്പുനല്‍കിയിരുന്നു.

Content Highlights: 'This is wonderful, Thank You'; Ivanka Thanks PM  Modi