മനാമ: മുഖ്യധാരയില്‍ നിന്ന് പുറംതള്ളപ്പെട്ട് ജാതി മത വര്‍ണ്ണ വിവേചനങ്ങള്‍ അനുഭവിക്കുന്നവരുടെ സാമൂഹിക നീതിയും അധികാര പങ്കാളിത്തവും ഉറപ്പ് വരുത്താന്‍ ഇരകള്‍ ഐക്യപ്പെട്ട് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അഭിപ്രായപ്പെട്ടു. 'വംശീയതയുടെ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ ബഹ്റൈന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ച സദസ്സില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

യൂത്ത് ഇന്ത്യ പ്രസിഡന്റ് വി കെ അനീസ് അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ യൂനുസ് സലിം മോഡറേറ്റര്‍ ആയിരുന്നു. സാജിര്‍ ഇരിക്കൂര്‍, സുഹൈല്‍ മുഹമ്മദ് എന്നിവര്‍  സാങ്കേതിക സഹായം നല്‍കി. സിപി അനീസ് സ്വാഗതവും വി എന്‍ മുര്‍ഷാദ് നന്ദിയും പറഞ്ഞു.