ദുബായ്: യുഎഇയുടെ ക്രിക്കറ്റ് ഭാവി ഏറ്റവും മികച്ചതാണെന്ന് നായകന്‍ മുഹമ്മദ് വസീം. വിവിധ രാജ്യക്കാരായ താരങ്ങള്‍ യുഎഇയിലുള്ളത് അനുഗ്രഹമാണെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണിയും പറഞ്ഞു. ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ഖാലിദ് അല്‍ സറൂണി വ്യക്തമാക്കി.
യുഎഇയുടെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ഇന്ത്യയിലെ കുടിവെള്ള കമ്പനിയായ ബിസ്‌ലേരിയും തമ്മിലുള്ള സഹകരണം പ്രഖ്യാപിക്കുമ്പോഴാണ് രാജ്യത്തെ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന് നായകന്‍ മുഹമ്മദ് വസീം അഭിപ്രായപ്പെട്ടത്. ഏഷ്യാകപ്പിലെ പ്രകടനവും അണ്ടര്‍ 19-ലെ മികവും അദ്ദേഹം എടുത്തുപറഞ്ഞു.
പലരാജ്യക്കാരുടെ സാന്നിധ്യം യുഎഇ ക്രിക്കറ്റിനെ വൈവിധ്യവത്കരിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണി വ്യക്തമാക്കി.
യുഎഇയുടെ പുരുഷ-വനിതാ അണ്ടര്‍-19 ടീമുകളുമായാണ് ബിസ്‌ലേരി സഹകരിക്കുക. അടുത്ത മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. യുഎഇ വനിതാ ടീം ക്യാപ്റ്റന്‍ ഇഷാ ഒസ്സാ, എഞ്ചലോ ജോര്‍ജ്, തുഷാര്‍ മല്‍ഹോത്ര, സായിദ് അബ്ബാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: UAE Cricket's Bright Future: Captain Waseem Optimistic Amidst New Partnerships
Published: 08 Dec 2025, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented