മക്ക: ഈ വര്‍ഷത്തെ ഹജജ് വേളയില്‍ ഹജജ് കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ നഗരങ്ങള്‍ക്കിടയില്‍ ഹാജിമാരുടെ യാത്ര സുഗമമാക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി പുണ്യ നഗരങ്ങളിലൂടെയുള്ള മശാഇന്‍ ട്രെയിനിന്റെ പരിക്ഷണ ഓട്ടം ഇന്ന് മുതല്‍(ബുധന്‍) ആരംഭിച്ചു. ഇതുസംബന്ധമായ വീഡിയോ ദൃശ്യങ്ങള്‍ സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍-ഇഖ്ബാരിയ ചാനല്‍ അതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

To advertise here,

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ആഭ്യന്തര യാത്രികര്‍ക്ക് മാത്രമായിരുന്നു ഹജ്ജിന്അനുമതിയുണ്ടായിരുന്നത്. അതിനാല്‍ മശാഇന്‍ ട്രെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.