ജിദ്ദ: സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹജജ് സേവനങ്ങള്‍ വാഗ്ദാനം നല്‍കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുവഴിയുള്ള തട്ടിപ്പുകാര്‍ക്കെതിരെ സൗദി ഹജജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി സൗദിയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ചും വ്യക്തികള്‍ക്കായി നിരവധി വ്യാജ അക്കൗണ്ടുകളും തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ടാക്റ്റ് വിവരങ്ങളും കണ്ടെത്തിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ഹജജിനുള്ള രജിസ്ട്രേഷന്‍ രാജ്യത്തിനകത്ത് നിന്ന് 'ഇഅ്തമര്‍ന'' എന്ന ഔദ്യോഗിക ആപ്പ് വഴിയും ഔദ്യോഗിക വെബ്സൈറ്റുവഴിയും മാത്രമാണെന്ന് ഹജജ് മന്ത്രാലയം വ്യക്തമാക്കി. ഹജജ് കാമ്പെയ്നുകള്‍ പ്രോത്സാഹിപ്പിക്കുന്ന അനധികൃത കമ്പനികളെയോ ഓഫീസുകളെയോ വ്യക്തികളെയോ കുറിച്ച് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരികള്‍ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. നിയമ ലംഘകര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.
സൗദി പൗരന്മാരും സൗദി പ്രവാസികളുമായ ആഭ്യന്തര തീര്‍ഥാടകര്‍ക്കായി ഈ വര്‍ഷം ഹജജ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി മന്ത്രാലയം സ്ഥാപിച്ച ഓണ്‍ലൈന്‍ ഹജജ് പോര്‍ട്ടലാണ് അംഗീകൃത കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സേവനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഏക മാര്‍ഗമെന്ന് മന്ത്രാലയം ഉണര്‍ത്തി.
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ രജിസ്ട്രേഷന്‍ പ്രക്രിയ നിരീക്ഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജജ് രജിസ്ട്രേഷന്‍ ജൂണ്‍ 11 ശനിയാഴ്ച വരെ തുടരും. ഈ വര്‍ഷം ഒരു ദശലക്ഷം പേര്‍ക്ക് ഹജജ് കര്‍മ്മത്തിനു അനുവദിച്ചതായി കഴിഞ്ഞ മാസം സൗദി അറേബ്യ അറിയിച്ചിരുന്നു. രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജജ് അനുമതി നല്‍കുന്നത്. ഈ വര്‍ഷം ഹജജ് നിര്‍വഹിക്കുന്നതിന് തീര്‍ഥാടകര്‍ 65 വയസ്സിന് താഴെയുള്ളവരും കോവിഡ്-19നെതിരെ പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്തവരും ആയിരിക്കണം.
Content Highlights: saudi arabia hajj 2022
Published: 10 Jun 2022, 12:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented