മനാമ: കൊവിഡ് 19 മായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികള്‍ക്ക്  വേണ്ടി സംസ്ഥാന തലത്തില്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗദി അറേബിയ. യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ഹെല്‍പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുക.

To advertise here,

ഗള്‍ഫു നാടുകളില്‍ ഭക്ഷണത്തിനും ചികിത്സക്കും മറ്റും പ്രയാസപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ ആണ് ഹെല്‍പ്പ് ഡസ്‌ക്ക്. ഇത്തരം ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് ഹെല്‍പ് ഡസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ്. കേരളത്തിലെ പ്രവാസികളുടെ കുടുംബങ്ങള്‍ക്കും കഴിയും വിധം സഹായങ്ങള്‍ ഒരുക്കാന്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ലാ ഹെല്‍പ് ലൈന്‍ വഴി ശ്രമിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: +91 9446461176, +91 9809864121, +91 7034801193. ബഹ്‌റൈന്‍: 39916500, 36710698

 Content Highlight: Pravasi Welfare Forum Kerala start Help Desk for  Pravasi