മനാമ: 2022-2023 കാലയളവിലേക്കുള്ള യൂത്ത് ഇന്ത്യ ബഹ്റൈൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി കോഴിക്കോട് ചേന്നമംഗലൂർ സ്വദേശി വി.കെ.അനീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കായണ്ണ സ്വദേശി പി.പി.ജുനൈദാണ് ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ് ആയി യൂനുസ് സലിം, കേന്ദ്ര ജോയിന്റ് സെക്രട്ടറി ആയി സാജിർ ഇരിക്കൂർ എന്നിവരെയും തിരഞ്ഞെടുത്തു. മുഹറഖ്, സിൻജ്, മനാമ, റിഫ സർക്കിൾ പ്രസിഡന്റ് മാരായി യഥാക്രമം ഇജാസ് മൂഴിക്കൽ, ലുഖ്മാൻ ഖാലിദ്, സിറാജ് കിഴുപ്പിള്ളിക്കര, എന്നിവരെയും വാർഷിക ജനറൽ ബോഡി തിരഞ്ഞെടുത്തു.
മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ ആയി അബ്ദുൽ അഹദ് (സ്പോർട്സ്), മിന്‍ഹാജ് മെഹ്ബൂബ് (സേവനം), സവാദ് (കലാ കായികം), അജ്മൽ ഹുസൈൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. സിഞ്ചിലെ ഫ്രന്റസ് ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാൽ നദവി ഇരിങ്ങൽ, അബ്ബാസ് മലയിൽ എന്നിവർ നേതൃത്വം നൽകി. യൂത്ത് ഇന്ത്യയിൽ നിന്ന് പിരിഞ്ഞു പോകുന്ന മുതിർന്ന പ്രവർത്തകർക്കുള്ള യാത്രയയപ്പ് പരിപാടിയിൽ മുൻ ജനറൽ സെക്രട്ടറി വി എൻ മുർഷാദ്, സജീബ് കരുവാട്ടിൽ, റഫീഖ് മണിയറ, മുഹമ്മദ് ഹാരിസ്, ഇർഷാദ് കുഞ്ഞിക്കനി, ഫൈസൽ ടി വി എന്നിവർക്ക് ജമാൽ നദ്വി ഉപഹാരം നൽകി
Content Highlights: new office bearers for youth india bahrain
Published: 20 Jan 2022, 10:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented