കുവൈത്ത് സിറ്റി/ദുബായ്/ റിയാദ് : കുവൈത്ത്, യുഎഇ, സൗദി എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണ ശ്രമം. കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണ ശ്രമത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കേടുപാടു പറ്റി. നിരവധി ഡ്രോണുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തിയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

To advertise here,

ദുബായിലേക്കും ഇറാൻ ഡ്രോണുകൾ ആക്രമണ ശ്രമം നടത്തി. ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. മറീന, അൽ സുഫൂഹ് മേഖലകളിൽ ഉഗ്ര സ്‌ഫോടനം കേട്ടതായും അത് ആക്രമണ ശ്രമം പരാജയപ്പെടുത്തിയതിന്റെ

ശബ്ദമെന്നും ദുബായ് മീഡിയാ ഓഫീസ് വ്യക്തമാക്കി.

ഇറാന്റെ ആക്രമണ ശ്രമം പരാജ്യപ്പെടുത്തിയതായി സൗദി അറേബ്യയും വ്യക്തമാക്കി. 6 മിസൈലുകളും 9 ഡ്രോണുകളും വെടിവച്ചു വീഴ്ത്തിയെന്ന് സൗദി അറിയിച്ചു. അൽ-ഖർജ് വ്യോമതാവളം ലക്ഷ്യമിട്ടും മിസൈൽ ആക്രമണ ശ്രമമുണ്ടായി. എണ്ണ ശുദ്ധീകരണശാലകളുള്ള കിഴക്കൻ പ്രവിശ്യയിലെ

ഡ്രോൺ ആക്രമണ ശ്രമങ്ങളും പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടും മിസൈൽ ആക്രമണ ശ്രമമുണ്ടായെന്ന് സൗദി അറിയിച്ചു.

അതേസമയം യുഎഇ-യിൽ ആക്രമണങ്ങളേക്കുറിച്ച് പ്രചാരണം നടത്തിയതിന് 17 ഇന്ത്യക്കാരുൾപ്പെടെ 25 പേർ അറസ്റ്റിലായി. രാജ്യത്തിന് നേരെയുള്ള അക്രമണങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തിയതിനാണ് അറസ്റ്റ്.