
ഡിനിപ്രോ: മധ്യ യുക്രൈനിലെ ഡിനിപ്രോയിലുള്ള റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾക്കുനേരെ റഷ്യ നടത്തിയ ജെറ്റ് ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു. സബർബൻ ഇലക്ട്രിക് ട്രെയിനും യാത്രാ ട്രെയിനും നിർത്തിയിട്ടിരുന്ന പ്ലാറ്റ്‌ഫോമിലേക്കാണ് ഡ്രോൺ പതിച്ചത്.
ആക്രമണത്തെ യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ശക്തമായി അപലപിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു.
യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെയും അവരുടെ യുദ്ധ സംവിധാനങ്ങൾക്കെതിരെയുമുള്ള നടപടികൾ ലഘൂകരിക്കരുതെന്നും യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജി7 കൂട്ടായ്മ എന്നിവർ റഷ്യയ്‌ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും സെലെൻസ്കി അഭ്യർഥിച്ചു.
Content Highlights: A Russian jet drone attack hit a railway station in Dnipro, Ukraine., At least 13 people were killed and 10 injured in the strike., President Volodymyr Zelenskyy condemned the attack and called for stricter international sanctions.
Published: 29 Oct 2026, 06:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented