ഉപ്പുതറ(ഇടുക്കി): ആറരവയസ്സുകാരി സെറാമോളുടെ മജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മേരികുളം യുവദീപ്തി-മാതൃവേദി പ്രവർത്തകർ ബിരിയാണി ചലഞ്ചിലൂടെ നാലേമുക്കാൽ ലക്ഷം രൂപ സമാഹരിച്ചു.

To advertise here,

മേരികുളം സെയ്ന്റ് മേരീസ് പള്ളിയുടെ പരിധിയിൽ ഫെബ്രുവരി എട്ടിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ഗ്രൂപ്പുകളായി തിരിഞ്ഞ് ഏതാനും ദിവസം കൊണ്ട് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽനിന്ന് ഓർഡർ സ്വീകരിച്ചു. പാകംചെയ്ത ബിരിയാണി പ്രവർത്തകർ വീടുകളിൽ എത്തിച്ചുനൽകിയാണ് പണം സമാഹരിച്ചത്. ബിരിയാണിക്ക്‌ ആവശ്യമായ വിഭവങ്ങൾ സംഭാവനയായി സ്വീകരിച്ചു.

പരപ്പ് പാതിരിയിൽ ലിജോ-കസ്തൂരി ദമ്പതിമാരുടെ മകളുടെ ചികിത്സയ്ക്കായി സമാഹരിച്ച നാലേമുക്കാൽ ലക്ഷം രൂപ യുവദീപ്തി പ്രസിഡന്റ് ആൽബിൻ പുത്തൻപുരയ്ക്കൽ, മാതൃദീപ്തി പ്രസിഡന്റ്‌ ലാലി വാലുമേൽ എന്നിവർ ചേർന്ന് ഇടവക വികാരിയും സെറാമോൾ ചികിത്സാ സഹായസമിതി രക്ഷാധികാരിയുമായ ഫാ. വർഗീസ് കുളമ്പള്ളിക്ക്‌ കൈമാറി.

യുവദീപ്തി മേരിക്കുളം ഡയറക്ടർ ഫാ. മെൽവിൻ കളപ്പുരയ്ക്കൽ, ഫാ. ജെയ്സൺ ചെരിവുപറമ്പിൽ, ഇടവക പ്രതിനിധി കുഞ്ഞുമോൻ കൊച്ചുകരോട്ട് എന്നിവർ സംബന്ധിച്ചു. സെറാമോൾ വെല്ലൂർ ഡി.എസ്.ഐ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.