രാമനാട്ടുകര(കോഴിക്കോട്): പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ലഭിച്ച സ്വർണക്കമ്മലുകൾ ഉടമയ്ക്ക് തിരിച്ചുനൽകി ഹരിത കർമ സേനാംഗങ്ങൾ മാതൃകയായി.

To advertise here,

രാമനാട്ടുകര നഗരസഭയിലെ എട്ടാംഡിവിഷനിലെ രാമേശ്വരം റെസിഡന്റ്‌സ് അസോസിയേഷനിലെ താഴത്തയിൽ വീട്ടിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയതായിരുന്നു ഹരിത കർമ സേനാംഗങ്ങളായ അജിതയും ഷീബയും. വീട്ടുടമ കനകവല്ലി അമ്മ പ്ലാസ്റ്റിക് മാലിന്യം ബക്കറ്റിലാക്കി നൽകി.

ഷീബയും അജിതയും മാലിന്യം ചാക്കിൽ നിറയ്ക്കുമ്പോഴാണ് ഒരു പെട്ടി കണ്ടത്. തുറന്നുനോക്കിയപ്പോൾ സ്വർണ കമ്മലുകളായിരുന്നു. തുടർന്ന് ഇത് വീട്ടുടമയ്ക്ക് തിരിച്ചുനൽകുകയായിരുന്നു ഇരുവരും. ഹരിത കർമ സേനാംഗങ്ങളുടെ പ്രവർത്തനത്തെ വീട്ടുകാരും നാട്ടുകാരും പ്രശംസിച്ചു.