കോഴിക്കോട്: ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വയോജനസൗഹൃദനഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോളശൃംഖലയില്‍ ഇടംനേടി കോഴിക്കോട് നഗരം. വയോജനങ്ങളുടെ ആരോഗ്യവും ആനന്ദപൂര്‍ണവുമായ ജീവിതത്തിനായി കോര്‍പ്പറേഷന്‍ നടപ്പാക്കിയ വയോജനസൗഹൃദനയമാണ് കോഴിക്കോടിന് നേട്ടമായത്.
ഈ ശൃംഖലയില്‍ ഇടംപിടിച്ചതോടെ ലോകത്തിന്റെ ഏതുകോണില്‍ നടക്കുന്ന വയോജനസൗഹൃദ സംവിധാനങ്ങളും സൗകര്യങ്ങളും അറിയാനും അത്തരത്തില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള പിന്തുണയും കോര്‍പ്പറേഷന് ലഭിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ അന്തസ്സോടെയും ലക്ഷ്യബോധത്തോടെയും കരുതലോടെയും ജീവിക്കുന്ന ഒരു നഗരം കെട്ടിപ്പടുക്കുന്നതിനുള്ള കോഴിക്കോടിന്റെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു.
നഗരത്തിലെ പകല്‍വീടുകള്‍, വയോജനങ്ങള്‍ക്ക് മിണ്ടിപ്പറഞ്ഞിരിക്കാനുള്ള തണലിടങ്ങള്‍, വയോജനങ്ങള്‍ക്കായി നടത്തിയ സെമിനാറുകള്‍ എന്നിവയെല്ലാം ഈ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു. പ്രായമായവര്‍ക്ക് അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ഇടപെടാനുള്ള അവസരങ്ങള്‍ ഒരുക്കുമ്പോഴാണ് വയോജനസൗഹൃദമായി അംഗീകരിക്കപ്പെടുന്നത്. യുനെസ്‌കോയുടെ സാഹിത്യനഗര പദവിക്കുപിന്നാലെ വയോജനസൗഹൃദനഗരങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചതിന്റെയും സന്തോഷത്തിലാണ് കോഴിക്കോട്.
അടിസ്ഥാന ഭൗതികസൗകര്യങ്ങള്‍ക്കപ്പുറം എട്ട് പ്രധാനമേഖലകളിലെ ഇടപെടലുകളാണ് ലോകാരോഗ്യസംഘടന പരിഗണിക്കുന്നത്. സാമൂഹികപങ്കാളിത്തം, സേവനങ്ങള്‍, പ്രായമായവരോടുള്ള ബഹുമാനപരമായ മനോഭാവം, സൗഹൃദാന്തരീക്ഷം പകരുന്ന പൊതു ഇടങ്ങള്‍, ഗതാഗതം, പാര്‍പ്പിടം, സമൂഹത്തിന്റെ പിന്തുണ, ആരോഗ്യസേവനങ്ങള്‍, ആശയവിനിമയമാര്‍ഗങ്ങള്‍ തുടങ്ങി പ്രായമായവരുടെ ജീവിതനിലവാരത്തെ സ്വാധീനിക്കുന്ന കാര്യങ്ങളെല്ലാം ഇതിലുള്‍പ്പെടും. പ്രായാധിക്യത്തിനുനേരേ പോരാടുന്നതിന് സാമൂഹികപങ്കാളിത്തം, പൗരപങ്കാളിത്തം, തൊഴില്‍ എന്നിവയ്ക്കുള്ള അവസരങ്ങളുണ്ടോ എന്നതും പരിഗണിച്ചിട്ടുണ്ട്.
Content Highlights: kozhikode listed in whos old age people friendly city good news
Published: 03 May 2025, 01:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented