അയ്മനം(കോട്ടയം): താത്കാലികമായി നിര്‍മിച്ച ഷെഡില്‍നിന്നും ഈസ്റ്റര്‍ ദിനത്തില്‍ പുതിയ വീട്ടില്‍ താമസമാക്കിയ കുടുംബത്തിന് തുണയായത് നാട്ടിലെ ജനകീയ വാട്‌സ്ആപ്പ് കൂട്ടായ്മ 'അയ്മനം ടുഡേ'യുടെ ഒത്തൊരുമ. അയ്മനം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കൊടുവത്രയിലുള്ള കുടുംബത്തിനാണീ സ്വപ്നസാക്ഷാത്കാരം.

To advertise here,

ഭര്‍ത്താവിന്റെ മരണശേഷം അമ്മയും മകനും അന്തിയുറങ്ങിയിരുന്നത് താത്കാലിക ഷെഡിലായിരുന്നു. പെയിന്റിങ് തൊഴിലാളിയായ മകന്‍ ജോലിക്കിടയില്‍വീണ് നട്ടെല്ലിനും മുഖത്തും പരിക്കുപറ്റി ചികിത്സയിലായിരുന്നതിനാല്‍ ജോലിക്ക് തുടര്‍ച്ചയായി പോകാനാവില്ലായിരുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മനോജ് കരീമഠം, അയ്മനത്തെ ജനകീയ വാട്‌സ്ആപ്പ് കൂട്ടായ്മ 'അയ്മനം ടുഡേ'യില്‍ അറിയിച്ചു. ഇവര്‍ ഗ്രേസ് സ്റ്റഡി എബ്രോഡുമായി സഹകരിച്ച് മൂന്നുമാസംകൊണ്ട് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കി. 

താക്കോല്‍ദാന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, അഞ്ചാം വാര്‍ഡംഗം ബിജു മാന്താറ്റില്‍, ഗ്രേസ് സ്റ്റഡി എബ്രോഡ് ഉടമ രഞ്ജിത്ത് പന്നക്കല്‍, ബിയൂഷ് ചന്ദ്രന്‍, വിനോ മാത്യു, അഡ്വ. സജി എസ്. നായര്‍ എന്നിവരും പങ്കെടുത്തു.