മലപ്പുറം: സംസ്ഥാനത്ത് മുങ്ങിമരണം പതിവാകുന്നത് കണക്കിലെടുത്ത് യുവാക്കളെയും വിദ്യാര്‍ഥികളെയും നീന്തല്‍ പഠിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ രംഗത്തിറങ്ങുന്നു. ജലാശയ അപകടങ്ങള്‍ക്കെതിരേ ജാഗ്രത ശക്തമാക്കാനും ബോധവത്കരണപരിപാടികള്‍ നടത്താനും പദ്ധതിയുണ്ട്.
കേരളത്തില്‍ ഈവര്‍ഷം ജൂലായ് വരെ 501 മുങ്ങിമരണങ്ങളുണ്ടായതായി ശനിയാഴ്ച 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
യുവാക്കളാണ് കൂടുതല്‍ അപകടത്തില്‍പ്പെടുന്നതെന്നും അതിസാഹസികതയും ശ്രദ്ധക്കുറവുമാണ് പ്രധാന കാരണമെന്നുമായിരുന്നു വാര്‍ത്ത. ഇതു ശ്രദ്ധയില്‍പ്പെട്ട ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഇക്കാര്യത്തില്‍ ഇടപെടുമെന്ന് 'മാതൃഭൂമി'യെ അറിയിച്ചു. ഇതിനുപിന്നാലെയാണ് നീന്തല്‍ പരിശീലനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ആദ്യഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ മൂന്നുകേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. യോഗ്യരായ പരിശീലകരുടെ നേതൃത്വത്തില്‍ യൂത്ത് ബ്രിഗേഡിന്റെ കീഴില്‍ ഒഴിവുദിവസങ്ങളിലാകും സൗജന്യപരിശീലനമെന്ന് മലപ്പുറം ജില്ലാ ഭാരവാഹികളും അറിയിച്ചു.
ഇതുസംബന്ധിച്ച മറ്റു കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കാനും ഉടന്‍ സംവിധാനം തുടങ്ങാനുമാണ് ആലോചന.
ആവശ്യമെങ്കില്‍ രണ്ടാംഘട്ടത്തില്‍ മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കും. ഇതിനായി നാട്ടിന്‍പുറങ്ങളിലെ പൊതുകുളങ്ങള്‍ കണ്ടെത്തും. മുന്‍പും ഡിവൈഎഫ്ഐ പ്രാദേശികമായി നീന്തല്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു.
Content Highlights: Following a rise in drowning deaths, DYFI will provide free swimming lessons to youth
Published: 10 Aug 2025, 08:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented