
കാഞ്ഞങ്ങാട്: പിച്ചില്‍ പന്തെറിയുമ്പോഴും അതിനെ ബൗണ്ടറി കടത്തുമ്പോഴും ഉയര്‍ന്ന കൈയടികളത്രയും ലഹരിക്കെതിരേയുള്ളതായിരുന്നു. മാസങ്ങളോളം ലഹരിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ അതേ വീറും വാശിയും ക്രിക്കറ്റിലെ എറ്റുമുട്ടലിലും കണ്ടു.
മയക്കുമരുന്നിനെ തുരത്താന്‍ ഒപ്പംനിന്ന പോലീസിനെയും മറികടന്ന കളിയാവേശം. അജാനൂര്‍ പഞ്ചായത്തിലെ കൊളവയല്‍ ഗ്രാമത്തെ മയക്കുമരുന്ന് മുക്തമാക്കിയതിന്റെ സന്തോഷം പങ്കിട്ടും ലഹരിക്കെതിരേയുള്ള സന്ദേശമുയര്‍ത്തിയും നടന്ന ക്രിക്കറ്റ് മത്സരമാണ് നാടിന് ആവേശമായത്.
മയക്കുമരുന്നല്ല, ക്രിക്കറ്റും ഫുട്ബോളുമുള്‍പ്പെടെയുള്ള കളിയും കലയുമൊക്കെയാണ് യഥാര്‍ഥ ലഹരിയെന്ന് പറഞ്ഞാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയത്. അജ്മാസ് ഇഖ്ബാല്‍ നഗര്‍, ഹൊസ്ദുര്‍ഗ് പോലീസ് ടീം, ബ്രദേഴ്‌സ് കൊളവയല്‍, സഫറോണ്‍, ഇട്ടമ്മല്‍ പാട്യം ഗോപാലന്‍ ക്ലബ്, കൊളവയല്‍ സൂപ്പേഴ്‌സ്, കാറ്റാടി ജനശക്തി, ഇഖ്ബാല്‍ സ്‌കൂള്‍ എന്‍.എസ്.എസ്. ടീം എന്നിവരാണ് മാറ്റുരച്ചത്.
ലീഗ് മത്സരത്തിനൊടുവില്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. ജിതിന്‍ മോഹന്‍ ക്യാപ്റ്റനായ ഹൊസ്ദുര്‍ഗ് പോലീസ് ടീമും ടി.കെ. അസഹ്റുദ്ദീന്‍ ക്യാപ്റ്റനായ അജ്മാസ് ഇഖ്ബാല്‍ നഗറും ഫൈനലിലെത്തി. ഫൈനല്‍ മത്സരത്തില്‍ രണ്ടു ബോള്‍ ബാക്കി നില്‍ക്കെ, അജ്മാസ് ടീം വിജയിച്ചു. രാവിലെ അജാനൂര്‍ ഗ്രാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു.
സമാപനച്ചടങ്ങിനു മുന്നോടിയായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരും എസ്.ഐ. കെ.പി. സതീഷും നാട്ടുകാരായ സുറൂര്‍ മൊയ്തുഹാജി, എ. ഹമീദ്ഹാജി, വാര്‍ഡ് മെമ്പര്‍മാരായ സി.എച്ച്. ഹംസ, ഇബ്രാഹീം ആവിക്കര, കൊളവയല്‍ ലഹരിമുക്ത സമിതി ചെയര്‍മാന്‍ എം.വി. നാരായണന്‍, ഷംസുദ്ദീന്‍ കൊളവയല്‍, ജനമൈത്രി പോലീസുകാരായ കെ. രഞ്ജിത്ത്, ടി.വി. പ്രമോദ് തുടങ്ങിയവരും കളത്തിലിറങ്ങി. ഷംസുദ്ദീന്‍ പാലക്കിയെറിഞ്ഞ ബോളിനെ ഡിവൈ.എസ്.പി. ബൗണ്ടറി കടത്തിയപ്പോള്‍, ആവേശത്തോടെ ജനം ഉറക്കെ പറഞ്ഞു, 'ഇതാണ് ലഹരി...'
Content Highlights: cricket match held to raise the message against drugs
Published: 31 Oct 2022, 08:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented