
കണ്ണൂര്‍: മഞ്ജുള തൊട്ടാല്‍ പണം കായ്ക്കും കരകൗശലവസ്തുവാകും ചിരട്ട. കംപ്യൂട്ടര്‍ അധ്യാപികയായിരുന്ന മയ്യില്‍ പവന്നൂര്‍മെട്ടയിലെ കെ. മഞ്ജുളയ്ക്ക് കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായപ്പോളാണ് ചിരട്ട ജീവിതമാര്‍ഗമായത്. ചിരട്ടകൊണ്ടുള്ള കരകൗശലവസ്തുക്കള്‍ നിര്‍മിച്ച് വിറ്റ് മോശമല്ലാത്ത വരുമാനം കണ്ടെത്തുകയാണ് ഇന്ന് മഞ്ജുള. രണ്ട് പേര്‍ക്ക് മുഴുവന്‍സമയം തൊഴിലും നല്‍കുന്നു.
ചിരട്ടകള്‍, അത് പൊട്ടിയതായാലും മഞ്ജുളയുടെ കൈകളില്‍ എത്തിയാല്‍ ഭംഗിയുളള വസ്തുക്കളായി മാറും. അതില്‍ പൂക്കളും ആമയും മത്സ്യങ്ങളുമുണ്ട്. ചിരട്ടപ്പുട്ട് തയ്യാറാക്കുന്ന പാത്രവും മനോഹരമായ ശില്പങ്ങളുമുണ്ട്. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് പ്രത്യേകമായും വസ്തുക്കള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്.
വരുമാനത്തിന് വേണ്ടിയാണ് ചിരട്ടയില്‍ കരകൗശലവസ്തുക്കള്‍ നിര്‍മിച്ച് തുടങ്ങിയതെങ്കിലും ഇന്ന് അത് തന്റെ പാഷനാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച കണ്ണൂരിലെ പ്രദര്‍ശന വിപണന മേളയിലെ തന്റെ കടയിലിരുന്ന് മഞ്ജുള പറയുന്നു.
ആറുമാസത്തോളം വീട്ടിലിരുന്ന് ചെറുതും വലുതുമായ വസ്തുക്കള്‍ നിര്‍മിച്ച് പരിശീലിച്ചു. അതിന് യൂട്യൂബ് വീഡിയോകള്‍ സഹായമായി. മെച്ചപ്പെട്ട രീതിയില്‍ വസ്തുക്കള്‍ നിര്‍മിക്കാന്‍ ആരംഭിച്ചതോടെ 2022- ല്‍ വില്‍പ്പന ആരംഭിച്ചു. നാട്ടുകാരില്‍നിന്ന് നല്ല പ്രതികരണം ഉണ്ടായതോടെ ആറുമാസത്തിന് ശേഷം മയ്യിലില്‍ കാമിക കരകൗശലകേന്ദ്രം എന്ന പേരില്‍ കട ആരംഭിച്ചു.
Content Highlights: art and craft good news kannur
Published: 13 May 2025, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented