ആശിച്ച് മോഹിച്ച് പുത്തന്‍ വീട് പണിതശേഷം താമസിച്ചുതുടങ്ങുമ്പോഴേയ്ക്കും അതിനുള്ളിലെ വസ്തുക്കള്‍ ഓരോന്നായി ചിതല്‍ നശിപ്പിക്കാന്‍ തുടങ്ങിയാലോ? എങ്ങനെ പണിത വീടാണെങ്കിലും ചിതല്‍ കയറും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മണ്ണ് വീടുകളുടെയും ഓലപ്പുരകളുടെയും സ്ഥാനത്ത് ഇന്ന് കോണ്ടമ്പററി വീടുകള്‍ വന്നെങ്കിലും ചിതലിന് മാത്രം മാറ്റമൊന്നുമില്ല. ഒന്നു കണ്ണടച്ചാല്‍ ചിതല്‍ കയറുക തന്നെ ചെയ്യും. വീട്ടിനുള്ളിലെ ഇന്‍സുലേഷനും തടികൊണ്ടുള്ള സാമഗ്രികളുമെല്ലാം ഇവ നശിപ്പിക്കുകയും ചെയ്യും.
ചിതലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചേ പറ്റൂ. ചിതലിനെ തുരത്താന്‍ വിപണിയില്‍ പല രാസവസ്തുക്കളും ലഭ്യമാണെങ്കിലും ഇവയുടെ ഉപയോഗം പലപ്പോഴും നമ്മളിൽ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും.
ചിതലിനെ തുരത്താന്‍ ധാരാളം പ്രകൃതിദത്തമാര്‍ഗങ്ങളുണ്ട് നമ്മുടെ ആരോഗ്യം നശിപ്പിക്കാതെ തന്നെ അവ ഉപയോഗിച്ച് ചിതലിനെ തുരത്താം.
ആദ്യം ചെയ്യേണ്ടത്:
- ഇടയ്ക്കിടെ വീട്ടില്‍ ചിതല്‍ ഉണ്ടോയെന്ന് പരിശോധിക്കുക
- വീടിനോട് മുട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ച് മാറ്റുക
- വീടെപ്പോഴും ഈര്‍പ്പരഹിതമായിരിക്കാന്‍ ശ്രദ്ധിയ്ക്കുക.
- വീടിന്റെ പരിസരത്ത് നില്‍ക്കുന്ന ഉണങ്ങിയ മരങ്ങള്‍ നശിപ്പിച്ച് കളയുക.
- ഇടയ്ക്കിടെ വീട് വൃത്തിയാക്കുക, പൊടി ഒരു കാരണവശാലും വീട്ടില്‍ തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്.
- മര ഉത്പന്നങ്ങള്‍ വീട്ടില്‍ നനവില്ലാതെ ഭാഗത്ത് സൂക്ഷിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
ശ്രദ്ധിക്കുക:
- വീട്ടില്‍ ആവശ്യമില്ലാത്ത സുഷിരങ്ങൾ നിര്‍ബന്ധമായും അടയ്ക്കുക.
- ഗുണമേന്മയില്ലാത്ത രാസവസ്തുക്കള്‍ ചിതലില്‍ നിന്നും സംരക്ഷണം നേടാന്‍ ഉപയോഗിക്കാതിരിക്കുക.
- വീടിനുസമീപം മരവസ്തുക്കള്‍ സൂക്ഷിയ്ക്കാതിരിക്കുക.
ചിതലിനെ തുരത്താന്‍ ഇതാ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍:
കായം
ഒരു കപ്പ് വെള്ളമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ കായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തളിയ്ക്കുക
വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചത് എണ്ണയിലിട്ട് മൂപ്പിച്ച മിശ്രിതം ചിതലുള്ള ഭാഗത്ത് തളിച്ചാലും ചിതല്‍ പമ്പ കടക്കും.
പെട്രോളിയം ജെല്ലി
ചിതലിന്റെ ആക്രമണം ഉണ്ടാകുമെന്ന് സംശയം തോന്നിയാല്‍ മര ഉത്പന്നങ്ങളില്‍ പെട്രോളിയം ജെല്ലി തേച്ചാല്‍ മതി. ചിതല്‍ പിന്നെ ആ വഴിയ്ക്ക് വരില്ല.
വിനാഗിരി
വിനാഗിരിയും ചിതലിനെ തുരത്താനുള്ള ഫലപ്രദമാര്‍ഗങ്ങളില്‍ ഒന്നാണ്. വിനാഗിരിയുടെ സാന്നിധ്യം ചിതല്‍ മുട്ടകളെ നശിപ്പിക്കുന്നു.
മണ്ണെണ്ണ
ചിതലിനെതിരെയുള്ള ഫസ്റ്റ് എയിഡ് മണ്ണെണ്ണ. ഒരു പാത്രത്തില്‍ മണ്ണെണ്ണയെടുത്ത് അതില്‍ അല്‍പ്പം കുമ്മായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തേക്കുക. ചിതല്‍ പമ്പ കടക്കും. കുമ്മായം ഇല്ലാതെ മണ്ണെണ്ണ നേരിട്ടും പ്രയോഗിക്കാം.
ടര്‍പ്പന്‍ തൈലം
ടര്‍പ്പന്‍ തൈലം നേര്‍പ്പിച്ചത് ചിതലുള്ള ഭാഗത്ത് തളിയ്ക്കാവുന്നതാണ്
ഓറഞ്ച്
ചിതലിനെ തുരത്താനുള്ള മറ്റൊരു മാര്‍ഗമാണ് ഓറഞ്ച്. ഓറഞ്ച് ഓയില്‍ ചിതല്‍ ഉള്ള ഭാഗത്ത് തളിയ്ക്കുക. ആഴ്ച്ചയില്‍ മൂന്ന് പ്രാവശ്യം ഇത് ആവര്‍ത്തിക്കണം. ഓറഞ്ച് ഓയില്‍ വീട്ടില്‍ വെച്ചുതന്നെ ഉണ്ടാക്കാവുന്നതാണ്.
കറ്റാര്‍ വാഴ
സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ചിതലിനെ കൊല്ലാനും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് വെള്ളത്തില്‍ കലക്കി ചിതലുള്ള ഭാഗത്ത് തളിയ്ക്കുക. ചിതലിന്റെ ഉപദ്രവം ഇല്ലാതാകും.
Content Highlights: tips to get rid of termites naturally
Published: 13 Jan 2024, 05:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented