ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഫ്രീസറില്‍ ഐസ് കട്ടപിടിച്ചിരിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടാറുണ്ടോ? ഇതുമൂലം പലപ്പോഴും ഫ്രീസറില്‍ വെയ്ക്കുന്ന മീനും ഇറച്ചിയുമെല്ലാം എടുക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഫ്രിഡ്ജ് അല്പം പഴക്കം ചെല്ലുമ്പോഴാണ് സാധാരണയായി ഈ പ്രശ്നം ഉണ്ടാവാറുള്ളത്. ഇത് പരിഹരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

To advertise here,

ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കുന്ന ശീലം ഫ്രിഡ്ജിലെ മോയ്‌സ്ച്വര്‍ കണ്ടന്റ് കുറയ്ക്കും. ഫ്രിഡ്ജിനുള്ളിലെ മോയ്‌സ്ച്വര്‍ കണ്ടന്റ് കുറയുമ്പോള്‍ ഫ്രിഡ്ജ് അതു കൂട്ടാന്‍ ശ്രമിക്കുകയും തത്ഫലമായി ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് കൂടുകയും ചെയ്യും.

ഫ്രിഡ്ജിന്റെ ടെമ്പറേച്ചര്‍ ശ്രദ്ധിക്കുകയെന്നത് അനിവാര്യമാണ്. എപ്പോഴും -18 ഡിഗ്രിയില്‍ മാത്രം ഫ്രീസറിന്റെ ടെമ്പറേച്ചര്‍ നിലനിര്‍ത്താന്‍ നോക്കണം. ഇതിലും കൂടുതലായി ടെമ്പറേച്ചര്‍ സെറ്റ് ചെയ്താല്‍ അത് കുറയ്ക്കണം. അല്ലെങ്കില്‍ ഫ്രീസറില്‍ ഐസ് രൂപപ്പെടുകയും ഇത് കട്ടപിടിച്ച് ഇരിക്കുകയും ചെയ്യും. 

ഫ്രീസര്‍ നിറച്ച് സാധനങ്ങള്‍ വെയ്ക്കുന്നത് ഫ്രീസറില്‍ ഐസ് രൂപപ്പെടുന്നത് തടയും. ഇത്തരത്തില്‍ നിറയെ സാധനങ്ങള്‍ വെയ്ക്കുമ്പോള്‍ ഫ്രീസറിനുള്ളില്‍ ഹ്യുമിഡിറ്റി കൂട്ടും. അത് ഐസ് കട്ടപിടിക്കുന്നത് തടയും.

ഭൂരിഭാഗം ഫ്രിഡ്ജിന്റേയും അടിയില്‍ വെള്ളം പോകുന്നതിനായി ഒരു പൈപ്പ് ഉണ്ട്. ഇത് ഇടയ്ക്ക് വൃത്തിയാക്കി കൊടുക്കുന്നത് നല്ലതാണ്. ഇതില്‍ നിന്നും അഴുക്കെല്ലാം കൃത്യമായി നീക്കം ചെയ്യപ്പെട്ടാല്‍ ബ്ലോക്ക് ഉണ്ടാകാതിരിക്കാനും അതിലൂടെ ഫ്രീസറില്‍ അമിതമായി ഐസ് രൂപപ്പെടാതിരിക്കാനും സഹായകരമാകും.

ഫ്രിഡ്ജിന്റെ പുറകിലായി കാണുന്ന കോയിലുകളാണ് തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഇതില്‍ അഴുക്കൊന്നും പറ്റിപ്പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. കൃത്യമായി ഫ്രീസര്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.