ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. കൂടുതല്‍ ഉപയോഗിക്കുന്ന ഭാഗമായത് കൊണ്ട്തന്നെ വീടിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദിനംപ്രതിയെന്നോണം പ്രശ്‌നങ്ങള്‍ അടുക്കളയ്ക്ക് ഉണ്ടാകും.നിങ്ങളുടെ അടുക്കളയ്ക്ക് സാധാരണ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സൂപ്പര്‍ അടുക്കളയാക്കാന്‍ സഹായിക്കുന്ന ടിപ്പുകള്‍ ആണ് ഇത്.
സിങ്ക് ബ്ലോക്ക്
ഒരു തവണയെങ്കിലും കിച്ചണ്‍ സിങ്ക് ബ്ലോക്ക് ആകാത്ത അടുക്കള ചുരുക്കമായിരിക്കും.ബ്ലോക്കായ സിങ്ക് വൃത്തിയാക്കുക എന്നത് ഏതൊരാളിനും പേടി സ്വപ്നമാണ്. ഇനി സിങ്ക് ബ്ലോക്കിനെ പേടിക്കണ്ട. ഒരു കപ്പില്‍ തുല്യ അളവില്‍ ബേക്കിങ് സോഡയും നാരങ്ങ നീരും ബ്ലോക്കായ സിങ്കില്‍ ഒഴിച്ച് 15 മിനിട്ട് കാത്തിരിക്കുക. ശേഷം ഒരു കപ്പ് വിനാഗിരി ഒഴിക്കുക. സിങ്കില്‍ നിന്ന് കുമിളകള്‍ വരുംമ്പോള്‍ ചൂട് വെള്ളം ഒഴിക്കുക. നിങ്ങളെ അലട്ടിയിരുന്ന സിങ്ക് ബ്ലോക്കിന് കൈനയ്ക്കാതെയുള്ള പരിഹാരമാണിത്.
വെന്റിലേഷന്‍
പാചകം ചെയ്ത ഭക്ഷണത്തിന്റെ ഗന്ധവും പുകയുമൊക്കെ ഏറേനേരം അടുക്കളയില്‍ തങ്ങി നില്‍ക്കുകയും വീടാകെ വ്യാപിക്കുകയും ചെയ്യും. ചിമ്മിനി വയ്ക്കുന്നതും എക്‌സ്‌ഹോസ്റ്റ് വയ്ക്കുന്നതും ഗന്ധം അകറ്റാന്‍ സഹായിക്കും. ചിമ്മിനി ഇടയ്ക്കിടെ വൃത്തിയാക്കാനും എയര്‍ ഫില്‍റ്ററുകള്‍ കൃത്യസമയത്ത് മാറ്റാനും മറക്കരുത്.
എണ്ണമെഴുക്ക്
ദിവസവുമുള്ള പാചകം ചുമരിലും കാബിനെറ്റുകളിലും ധാരാളം എണ്ണമെഴുക്ക് ഉണ്ടാക്കും. അടുക്കളയുടെ ഭംഗി കളയാന്‍ അവ ധാരാളം മതി. വൈറ്റ് വിനേഗര്‍ പാടുകളില്‍ സ്‌പ്രേ ചെയ്ത് മൈക്രോഫൈബര്‍ തുണി കൊണ്ട് തുടയ്ക്കുന്നത് എണ്ണമെഴുക്ക് കളയാന്‍ സഹായിക്കും.
കേടായ കാബിനെറ്റുകള്‍
നിരന്തരമായ ഉപയോഗത്തിലൂടെ ക്യാബിനെറ്റുകളുടെ സ്‌ക്രൂ ലൂസാവുകയും ഡോറുകള്‍ക്ക് കേട്പാടുകള്‍ സംഭവിക്കുകയും ചെയ്തേക്കാം. ഒരുപാട് ഭാരമുള്ള വസ്തുക്കള്‍ കാബിനുമുകളിൽ വയ്ക്കരുത്. വൃത്തിയുള്ള തുണികൊണ്ട് കൃത്യമായി അവ വൃത്തിയാക്കുക. സ്‌ക്രൂകളില്‍ കൃത്യമായി എണ്ണയിട്ട് പരിപാലിക്കുക.
ഓര്‍ഗനൈസ് ചെയ്യുക
കൃത്യമായി ഓര്‍ഗനൈസ് ചെയ്ത് സൂക്ഷിച്ചാല്‍ അടുക്കളയക്ക് എപ്പോഴും പുതുമ തോന്നിക്കും. പാത്രങ്ങളും ഗ്ലാസുകളും മറ്റും എപ്പോഴും അവയുടെ യഥാസ്ഥാനത്ത് വയ്ക്കാം. റാക്കുകളുടെയും ട്രേകളുടെയും കട്ട്‌ലറി ഹോള്‍ഡറുകളുടെയും ഉപയോഗം ഓര്‍ഗനൈസേഷനു സഹായിക്കും.
Content Highlights: tips for maintaining kitchen, myhome, kitchen tips
Published: 04 Nov 2022, 10:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented