അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന പ്രവൃത്തി പലരും ആസ്വദിക്കുമെങ്കിലും പിന്നീടുള്ള ക്ലീനിങ് പരിപാടികള്‍ പലര്‍ക്കും അത്ര ആസ്വാദ്യകരമായി തോന്നിയെന്നുവരില്ല. എന്നാല്‍ അടുക്കളയിലെ കൗണ്ടറുകള്‍ അലങ്കോലമായി കിടക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്.
അടുക്കളയില്‍ ആവശ്യമില്ലാത്ത പലതരം സാധനങ്ങളും അനാവശ്യ വസ്തുക്കളും കൗണ്ടറുകളില്‍ സ്ഥാനം പിടിക്കുന്നതുകൊണ്ടാണത്. അധികമുള്ള ഭക്ഷണ പാത്രങ്ങള്‍, ടിഷ്യൂകള്‍, സ്പൂണുകള്‍ എന്നിവ മുതല്‍ ലഘുലേഖകള്‍, പ്ലാസ്റ്റിക്കുകള്‍, ബില്ലുകള്‍ വരെ അവിടെ കണ്ടേക്കാം.
കൗണ്ടര്‍ടോപ്പ് വൃത്തിയാക്കാനും നിങ്ങളുടെ അടുക്കള കൂടുതല്‍ വെടിപ്പുള്ളതാക്കാനും ശ്രമിക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളിതാ;
കൗണ്ടര്‍ടോപ്പ് വൃത്തിയാക്കുക
ആദ്യമായി, കൗണ്ടര്‍ടോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ സാധനങ്ങളും എടുത്തുമാറ്റി ആ സ്ഥലം നന്നായി വൃത്തിയാക്കുക. ഇതിനായി സോപ്പുവെള്ളവും അല്‍പം വിനാഗിരിയും ഉപയോഗിക്കാം. വൃത്തിയാക്കല്‍ കഴിഞ്ഞ് അവിടം ഉണങ്ങിയശേഷം മാത്രം ആവശ്യമായ സാധനങ്ങള്‍ മാത്രം എടുത്ത് അടുക്കിവെക്കാം.
അടുക്കളയിലെ ആവശ്യമായതും അല്ലാത്തതുമായ സാധനങ്ങള്‍ വേര്‍തിരിക്കുക
കൗണ്ടര്‍ടോപ്പില്‍ നിന്ന് മാറ്റിവെച്ച സാധനങ്ങള്‍ സമയമെടുത്തു തന്നെ തരംതിരിക്കുക. ആവശ്യമുള്ള വസ്തുക്കള്‍ സൂക്ഷിക്കുകയും ബാക്കിയുള്ളവ ഉപേക്ഷിക്കുകയും ചെയ്യുക. തുടര്‍ന്ന് ഓരോ തരം സാധനങ്ങള്‍ക്കുമായി പ്രത്യേക ഭാഗങ്ങള്‍ ഉണ്ടാക്കുക. ഉദാഹരണത്തിന്, ബില്ലുകള്‍, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍, ക്യാരി ബാഗുകള്‍ എന്നിങ്ങനെയുള്ളവ ഓരോന്നും ഓരോയിടത്ത് വെക്കുക.
ഓര്‍ഗനൈസറുകള്‍ ഉപയോഗിക്കാം
ഇന്റര്‍നെറ്റില്‍ ഒന്നു തിരഞ്ഞാല്‍ മതി, വിവിധ ഉപയോഗങ്ങള്‍ക്കുള്ള പലതരം ഓര്‍ഗനൈസറുകള്‍ നിങ്ങള്‍ക്ക് കാണാനാകും. അതിനാല്‍ അത്തരം കുറച്ച് ഓര്‍ഗനൈസറുകള്‍ വാങ്ങി ഈ അധിക സാധനങ്ങള്‍ അവയില്‍ വെക്കാം. അടുക്കളയിലേക്ക് ആവശ്യമായ ഈ ഓര്‍ഗനൈസറുകള്‍ അടുക്കള കൗണ്ടറില്‍ തന്നെ വെക്കുക.
അനാവശ്യ സാധനങ്ങള്‍ കൗണ്ടറില്‍ വെക്കുന്നത് ഒഴിവാക്കുക
അടുക്കള കൗണ്ടര്‍ അലങ്കോലമാകുന്നത് പൂര്‍ണമായും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കൗണ്ടറിലേക്ക് എന്ത് സാധനമാണ് വെക്കുന്നതെന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക എന്നതാണ്.
സ്ഥിരത പുലര്‍ത്തുക
ഇടയ്ക്കിടെ കൗണ്ടറുകള്‍ വൃത്തിയാക്കുന്നതുകൊണ്ട് മാത്രം പ്രയോജനമില്ല. കിച്ചണ്‍ കൗണ്ടറുകള്‍ പതിവായി വൃത്തിയായി സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്. ഇത് സമയം ലാഭിക്കാനും അത്യധ്വാനം ഒഴിവാക്കാനും സഹായിക്കും.
Content Highlights: Declutter your kitchen countertop with simple steps.
Published: 27 Aug 2025, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented