ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ബാത്ത് റൂം. വീട്ടിലെ എല്ലാവരും ഉപയോഗിക്കുന്ന ഇടം എന്ന നിലയിലും വൃത്തിയോടെ സൂക്ഷിക്കേണ്ട സ്ഥലമെന്ന നിലയിലും ബാത്ത് റൂം വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ബാത്ത് റൂം വൃത്തിയോടെ സൂക്ഷിക്കുന്നതിന് ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

To advertise here,

ചിട്ടയോടെ ക്രമീകരിക്കാം

ആദ്യം ബാത്ത്‌റൂമിലുപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഏതെന്ന് മനസ്സിലാക്കാം. ടവ്വല്‍, ടോയ്‌ലറ്റ് റോള്‍, മേക്ക് അപ് വസ്തുക്കള്‍, ടോയ്‌ലറ്റ് ക്ലീനിങ് ഉപകരണങ്ങള്‍ എന്നിവയെല്ലാം തരംതിരിച്ച് വയ്ക്കാം. ഇതില്‍ ഉപയോഗം കഴിഞ്ഞ സാധനങ്ങള്‍ ബാത്ത് റൂമില്‍ നിന്ന് മാറ്റാം. എക്‌സ്‌പെയറി കഴിഞ്ഞ സാധനങ്ങള്‍, ഉപയോഗിച്ച് തീര്‍ന്നവ, ഇപ്പോള്‍ ഉപയോഗിക്കാത്തവ എന്നിവയെല്ലാം ബാത്ത് റൂമില്‍ നിന്ന് നീക്കാം. 

ബാത്ത്‌റൂമിനൊരുക്കാം ലേഔട്ട്

ബാത്ത് റൂമില്‍ നിന്ന് നീക്കം ചെയ്ത സാധനങ്ങളില്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവയുണ്ടെങ്കില്‍ എടുത്ത് സൂക്ഷിച്ച് വയ്ക്കാം. ശേഷം ബാത്ത് റൂമിന് ഒരു ലേ ഔട്ട് തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം ബാത്ത് റൂമില്‍ കരുതാം. ഒപ്പം ക്ലീനിങ് ബ്രഷ്, ലോഷന്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവ വയയ്ക്കാന്‍ പ്രത്യേകമായ സ്ഥലം ഒരുക്കാം. മേക്ക് അപ്പ് സാധനങ്ങള്‍ കാബിനില്‍ സൂക്ഷിക്കാം. ഉപയോഗിക്കാത്ത ടവ്വലുകള്‍ ബാത്ത് റൂമില്‍ തന്നെ കാബിന്‍ ഉണ്ടെങ്കില്‍ അവയില്‍ വയ്ക്കാം. നനവ് പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം. 

ആവശ്യത്തിന് അനുസരിച്ചുള്ള ക്രമീകരണം

ദിവസവും ഉപയോഗിക്കുന്ന സാധനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്ന വിധത്തില്‍ സജ്ജീകരിക്കാം. ബാത്ത് റൂമിലെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വ്യത്യസ്തമായ ഷെല്‍ഫുകള്‍ നിര്‍മിക്കാം. ഇതില്‍ ഓരോന്നിലും സാധനങ്ങള്‍ വൃത്തിയായി അടുക്കിവയ്ക്കാം. ഇടയ്ക്ക് മാത്രം ആവശ്യമുള്ള സാധനങ്ങള്‍ അതനുസരിച്ച് ക്രമീകരിക്കാം.

ഭംഗിയായി അലങ്കരിക്കാം

ചെടികള്‍, കണ്ണാടികള്‍ എന്നിവ കൊണ്ട് ബാത്ത് റൂം അലങ്കരിക്കാം. വെള്ളം വീണാന്‍ നശിക്കാത്ത സാധനങ്ങള്‍കൊണ്ട് ബാത്ത് റൂം അലങ്കരിക്കാന്‍ ശ്രദ്ധിക്കണം.