സ്‌പേസ് വൺ കോവർക്കിങ്ങ് സ്‌പേസ് കൊച്ചി അബാദ് ന്യൂക്ലിയസ് മാളിൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: രാജ്യത്തെ പ്രമുഖ കോവര്‍ക്കിങ് സ്‌പേസ് ദാതാവായ സ്‌പേസ് വണ്‍ കേരളത്തിലെ ആദ്യ കേന്ദ്രം കൊച്ചി മരടിലെ അബാദ് ന്യൂക്ലിയസ് മാളില്‍ തുറന്നു. 5000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ കേന്ദ്രം അബാദ് ഗ്രൂപ്പ് ചെയര്‍മാന്‍ സക്കറിയ ഉസ്മാനും അബാദ് ഫിഷറീസ് എംഡി അന്‍വര്‍ ഹാഷിമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അബാദ് ബില്‍ഡേഴ്‌സ് എംഡി ഡോ. നജീബ് സക്കറിയ, സ്‌പേസ് വണ്‍ സൊലൂഷന്‍സ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ജെയിംസ് തോമസ്, പ്രോപ്പര്‍ട്ടി അക്വിസിഷന്‍ ഡയറക്ടര്‍ സിജോ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിക്കു പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും കമ്പനി കോവര്‍ക്കിങ് കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മാര്‍ക്കറ്റിങ് ഡയറക്ടര്‍ ജെയിംസ് തോമസ് പറഞ്ഞു. ഒരേ സമയത്ത് ആയിരം പേര്‍ക്ക് സൗകര്യമുള്ള രണ്ട് മള്‍ട്ടിപര്‍പ്പസ് ഹാളുകള്‍ ചേര്ന്നതാണ് കൊച്ചിയിലെ സെന്റര്‍.
മീറ്റിങ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, കഫറ്റേരിയ, എന്റര്‍ടെയിന്മെന്റ് ഏരിയ എന്നിവ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും കൊച്ചിയിലെ സെന്ററിലുണ്ട്. 350 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ന്യൂക്ലിയസ് മാളിലെ പാര്‍ക്കിങ് സൗകര്യവും സെന്ററിന്റെ ആകര്‍ഷണമാണ്.സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ ഓഫീസുകളും വര്‍ക്ക് സ്‌പേസും ഏളുപ്പത്തില്‍ ആരംഭിക്കാന്‍ കോവര്‍ക്കിങ് സ്‌പേസുകള്‍ സൗകര്യമൊരുക്കുന്നു.
ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സാന്നിധ്യമുള്ള കോവര്‍ക്കിങ് സേവനങ്ങളിലൂടെ വലിയ കമ്പനികള്‍ക്കും ചെറിയ പട്ടണങ്ങളിലേയ്ക്കുള്‍പ്പെടെ പെട്ടെന്നു തന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്ന സൗകര്യവുമുണ്ട്.2022-23 വര്‍ഷം വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപയുടെ നിക്ഷേപങ്ങളാണ് സ്‌പേസ് വണ്‍ സൊലൂഷന്‍സ് നടത്താന്‍ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ സിജോ ജോസ് പറഞ്ഞു. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും സെന്ററുകള്‍ വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: SpazeOne has started their operations in Abad Nucleus Mall


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..