
ന്യൂയോര്‍ക്കിലെ ജോര്‍ജിയ പോണ്ടില്‍ ഒരു ബംഗ്ലാവ് വില്‍ക്കാനുണ്ട്. 38 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 315 കോടി രൂപ) കൊടുത്ത് ഈ ബംഗ്ലാവ് വാങ്ങിയാല്‍ നിങ്ങള്‍ ഇതിഹാസ ചലച്ചിത്ര സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ അയല്‍ക്കാരനാകും. പക്ഷേ അതില്‍ മറ്റൊരു പ്രശ്‌നം ഒളിച്ചിരിപ്പുണ്ട്. കോടിക്കണക്കിന് രൂപ മുടക്കി ബംഗ്ലാവ് വാങ്ങിയാലും നിങ്ങള്‍ക്ക് അതില്‍ താമസിക്കാന്‍ പറ്റില്ല.
അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പറും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്ററുമായ ഹാരി മക്ക്‌ലോവാണ് ഈ ബംഗ്ലാവ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതിന് താമസാനുമതി സര്‍ട്ടിഫിക്കറ്റില്ല. അതിനാല്‍ ഈ വീട് വാങ്ങുന്നവര്‍ക്ക് അതില്‍ നിയമപരമായി താമസം തുടങ്ങാന്‍ സാധിക്കില്ല. കൃത്യമായ പെര്‍മിറ്റ് ഇല്ലാതെയാണ് മക്ക്‌ലോവ് ഈ ബംഗ്ലാവ് നിര്‍മിച്ചത്.
കൂടാതെ അനധികൃത ഭൂമി തരംമാറ്റലും നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 21-ലധികം നിയമലംഘനങ്ങള്‍ക്ക് പിഴയിടുകയും ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളമായി ഈ പിഴത്തുക അടച്ചിട്ടില്ലെന്ന് ഈസ്റ്റ് ഹാംപ്റ്റണ്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. നേരത്തേയും മക്ക്‌ലോവ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് കിടപ്പുമുറികളുള്ള ഈ ബംഗ്ലാവ് ജോര്‍ജിയ പോണ്ടിന് അഭിമുഖമായിട്ടാണ് പണിതിരിക്കുന്നത്. 2.7 ഏക്കറില്‍ പരന്നുകിടക്കുന്ന ബംഗ്ലാവില്‍ നിന്ന് നോക്കിയാല്‍ മനോഹരമായ കാഴ്ച്ചകളും കാണാം.
Content Highlights: new york mansion is on sale for 38 million dollar but you cant live in it
Published: 04 Mar 2024, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented