
ബോളിവുഡ് താരം സല്‍മാന്റെ പ്രിയപ്പെട്ട സഹോദരിയാണ് അര്‍പ്പിത ഖാന്‍. മുംബൈയിലെ തെരുവില്‍ പിറന്നുവീണ അര്‍പ്പിതയെ സല്‍മാന്റെ കുടുംബം ദത്തെടുക്കുകയായിരുന്നു. സല്‍മാനും സഹോദരങ്ങളായ അര്‍ബാസിനും സൊഹൈലിനും അല്‍വിറയ്ക്കുമൊപ്പം അര്‍പ്പിതയും ഖാന്‍ കുടുംബത്തില്‍ വളര്‍ന്നു.
ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മയുടെ പുത്രനും നടനുമായ ആയുഷ് ശര്‍മയാണ് അര്‍പ്പിതയുടെ ഭര്‍ത്താവ്. നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്. അര്‍പ്പിതയും ആയുഷും രണ്ട് മക്കള്‍ക്കൊപ്പം ബാന്ദ്രയിലാണ് താമസിക്കുന്നത്. ഈ അടുത്ത് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ ഈ വീട്ടില്‍ നിന്ന് നഷ്ടമായിരുന്നു. ഇതോടെ അര്‍പ്പിതയുടെ വീട് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. സല്‍മാന്‍ സഹോദരിക്ക് സമ്മാനമായി നല്‍കിയതാണ് ഈ വീട്.
കടുംനീല കളറുള്ള വെല്‍വെറ്റ് കൗച്ചാണ് ഈ വീടിന്റെ ലിവിങ് റൂമില്‍ നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തിലൊരു ടേബിള്‍, ടി.വി തുടങ്ങിയവയും ലിവിങ് റൂമില്‍ നല്‍കിയിട്ടുണ്ട്. സ്ലൈഡിങ് ഡോര്‍ തുറന്നാല്‍ നേരെ ബാല്‍ക്കണിയിലേക്ക് പ്രവേശിക്കാം. മുകള്‍ഭാഗം ഗ്ലാസ് കൊണ്ടുള്ള വുഡന്‍ ഡൈനിങ് ടേബിള്‍ വീടിനൊരു ക്ലാസ് ഫീല്‍ നല്‍കുന്നു.
കിടപ്പുമുറിയില്‍ കറുത്ത നിറത്തിലുള്ള വിരികളാണ് കൊടുത്തിരിക്കുന്നത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് എന്ന് പ്രിന്റ് ചെയ്തിരിക്കുന്ന കുഷ്യനുകള്‍ക്കൊപ്പം തലയിണയും ഇവിടെ നല്‍കിയിട്ടുണ്ട്. ദമ്പതിമാരുടെ മകനായ അഹില്‍ ശര്‍മയുടെ മുറിയാണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. വളരെയധികം തുക ചെലവാക്കിയാണ് ഈ മുറി ഡിസൈന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുറി പൂര്‍ണമായും കാര്‍പറ്റ് വിരിച്ചിട്ടുണ്ട്. മറ്റെല്ലാ സൗകര്യങ്ങള്‍ക്കൊപ്പം ഒരു ഓഫീസ് മുറിയും മുംബൈയിലെ വീടിന് നല്‍കിയിട്ടുണ്ട്. ഫിറ്റ്നെസില്‍ ശ്രദ്ധ ചെലുത്താറുള്ള ആയുഷ് വീടിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ജിം നല്‍കാനും മറന്നിട്ടില്ല. നനയാതെ മഴ ആസ്വദിക്കാനൊരു ഏരിയയും വീട്ടിലുണ്ട്. നിരവധി ചിത്രങ്ങളും അലങ്കാര വസ്തുക്കളും കൊണ്ടാണ് വീടിന്റെ അകത്തളം നിറച്ചിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ വരച്ചൊരു ചിത്രവും വീട്ടിലുണ്ട്.
2014-ലായിരുന്നു ആയുഷിന്റെയും അര്‍പ്പിതയുടെയും വിവാഹം. ലൗയാത്രി എന്ന ചിത്രത്തിലാണ് ആയുഷ് ആദ്യമായി വേഷമിട്ടത്.
Content Highlights: Arpita Khan and Aayush Sharma’s Mumbai house wins hearts of millions
Published: 20 Sept 2023, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented