
മുംബൈയില്‍ പുതിയ വസതി സ്വന്തമാക്കി ഉലകനായകന്‍ കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്‍. മുംബൈയിലെ വീട് സ്ഥിതി ചെയ്യുന്നത്. 15 കോടിയോളം വിലമതിക്കുന്നതാണ് വീട്. 2,354 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലക്ഷ്വറി അപാര്‍ട്‌മെന്റ് കൂടിയാണിത്.
15 നിലകളുള്ള ഏക്താ വെര്‍വിലെ 13-ാം നിലയിലാണ് അപാര്‍ട്‌മെന്റ്. ബാല്‍ക്കണി, മൂന്ന് കാറുകള്‍ക്കായുള്ള പാര്‍ക്കിങ് സ്‌പേസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ബാന്ദ്രാ സ്വദേശികളായ ദമ്പതിമാരുടെ ഉടമസ്ഥതയിലുള്ള അപാര്‍ട്‌മെന്റ് സെപ്റ്റംബര്‍ 27-നാണ് അക്ഷരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ഏക്താ വേള്‍ഡ് ഗ്രൂപ്പിന്റെ ലക്ഷ്വറി പ്രൊജ്ക്ടാണ് ഏക്താ വെര്‍വ്. 3 ബിഎച്ച്‌കെ, 4 ബിഎച്ച്‌കെ, 5 ബിഎച്ച്‌കെ അപാര്‍ട്‌മെന്റുകള്‍ ഗ്രൂപ്പിന് സ്വന്തമായുണ്ട്. അക്ഷരയുടെ അപാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്ന ടവറില്‍ 18 അപാര്‍ട്‌മെന്റുകളാണ് ആകെയുള്ളത്. ഇതില്‍ ഒരെണ്ണം ഡ്യൂപ്ലെക്‌സാണ്.
2015-ല്‍ ഷമിതാഭ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. അമിതാഭ് ബച്ചന്‍, ധനുഷ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്. കമല്‍ഹാസന്റെ വീടുകളില്‍ ഏറിയ പങ്കും ചെന്നൈയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് പുറമേ ലണ്ടനിലും കമല്‍ഹാസന് സ്വന്തമായി വീടുണ്ട്.
Content Highlights: kamal haasans daughter akshara buys luxury apartment in mumbai
Published: 06 Nov 2023, 04:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented