ചരിത്രം ഓര്‍മ്മിപ്പിക്കുന്നത് അക്വേറിയങ്ങള്‍ എത്രയോ വര്‍ഷമായി നമ്മുടെ ജീവിതത്തിന്റെ, വീടുകളുടെ ഭാഗം ആണെന്നു തന്നെയാണ്.

4500 വർഷങ്ങൾ എങ്കിലും പിന്നോട്ട് സഞ്ചരിക്കണം അക്വേറിയങ്ങളുടെ ചരിത്രം അറിയണമെങ്കിൽ കൃത്രിമ കുളങ്ങൾ നിർമ്മിച്ച മെസപ്പൊട്ടോമിയൻ ജനതയാണ് അക്വേറിയത്തിന്റെ സ്രഷ്ടാക്കൾ. പിന്നീട് പല കാലങ്ങളിൽ പല ജനതകളിലൂടെ സഞ്ചരിച്ച് 1832 ൽ ഗ്ലാസ് അക്വേറിയം നിർമ്മിക്കപ്പെട്ടു. 1853ൽ ലണ്ടൻ കാഴ്ചബംഗ്ലാവിൽ ആദ്യത്തെ പബ്ലിക്ക് അക്വേറിയം സ്ഥാപിക്കപ്പെട്ടു. അക്വേറിയം എന്ന വാക്ക് ആദ്യമായി രൂപം കൊള്ളുന്നതും ഇവിടെ വെച്ചാണ്. ഈ ചരിത്രം ഓർമ്മിപ്പിക്കുന്നത് അക്വേറിയങ്ങൾ എത്രയോ വർഷമായി നമ്മുടെ ജീവിതത്തിന്റെ, വീടുകളുടെ ഭാഗം ആണെന്നു തന്നെയാണ്.
ഇന്നും ഹോം ഡെക്കോർ മാർക്കറ്റിൽ ട്രെന്റിങ് തന്നെയാണ് അക്വേറിയങ്ങൾ. പക്ഷേ പലർക്കും അക്വേറിയങ്ങൾ എങ്ങനെ പരിപാലിക്കണമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ ധാരണയില്ല. അതുകൊണ്ടു തന്നെ മീനുകൾ വാങ്ങും ചത്തുപോകും വീണ്ടും വാങ്ങും ചത്തുപോകും. ഇത് ഒരു തുടർക്കഥയാകുമ്പോൾ എത്ര ആവേശത്തോടെ വാങ്ങിയ ആൾക്കും മടുപ്പ് തോന്നിത്തുടങ്ങും. അതോടെ അക്വേറിയങ്ങൾ വീടിന്റെ മൂലയ്ക്കലേക്കും സ്‌റ്റോറുമിലേക്കും മാറും. അതുമല്ലെങ്കിൽ ഒഎൽഎക്‌സിൽ വിൽക്കാനിടും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാൽ അക്വേറിയത്തെ സംബന്ധിച്ച പ്രധാനപ്പെട്ട ഏതോ കാര്യത്തിൽ വീഴ്ച സംഭവിക്കുന്നു എന്നുതന്നെയാണ്.
അക്വേറിയം വാങ്ങും മുമ്പ് അറിയണം ഈ മൂന്ന് കാര്യങ്ങൾ
ലൈറ്റുകളുടെ ഉപയോഗം എന്ത്..?
ഒരു പ്ലാന്റഡ് അക്വേറിയത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ലൈറ്റുകൾ. അക്വേറിയത്തിലെ ചെടികൾ ഫോട്ടോ സിന്തസിസ് ചെയ്യുന്നതിനാണ് ലൈറ്റുകളുടെ ആവശ്യം. അതുമല്ലെങ്കിൽ നമുക്ക് അക്വേറിയം ആസ്വദിക്കാൻ വേണ്ടി ലൈറ്റ് ഓണാക്കി ഇടാം. അനാവശ്യമായി ലൈറ്റ് ഇടുന്നതുമൂലമാണ് പലപ്പോളും അക്വേറിയത്തിലെ വെള്ളം പച്ചനിറമായി മാറുന്നത്. ഇത് മൈക്രോ ആൽഗകകൾ ഫോട്ടോ സിന്തസിസ് ചെയ്ത് പെരുകുന്നതാണ്. ഈ സാഹര്യം ഒരുക്കുന്നത് ലൈറ്റുകൾ അധികമാകുമ്പോഴാണ്. ചുരുക്കിപ്പറഞ്ഞാൽ രാവിലെ മുതൽ വൈകുന്നേരം വരെ അക്വേറിയത്തിൽ ലൈറ്റ് ആവശ്യം ഇല്ല എന്നുതന്നെയാണ്. അക്വേറിയം ലൈറ്റുകൾ മീനുകൾക്ക് വേണ്ടിയല്ല. ചെടികൾക്ക് വേണ്ടിയും നമുക്ക് അക്വേറിയം കണ്ട് ആസ്വദിക്കാനും വേണ്ടി മാത്രം ആണ്.
ഫിൽറ്ററേഷൻ യൂണിറ്റ് എന്തിന് ?
അക്വേറിയത്തിന്റെ മർമ്മ പ്രധാനഭാഗങ്ങളിൽ ഒന്നാണ് ഫിൽറ്ററേഷൻ യൂണിറ്റ്. വെള്ളത്തിന്റെ ക്ലാരിറ്റിയും ക്വാളിറ്റിയും നിലനിർത്തുന്നത് ഈ ഫിൽറ്ററേഷൻ യൂണിറ്റാണ്. മീനിന്റെ വിസർജ്യങ്ങൾ, ആനാവശ്യഭക്ഷണം, ചീഞ്ഞുപോകുന്ന ചെടികൾ ഇതൊക്കെ വിഷമയമായി മീനുകൾ ചന്തുപോകുന്നതിന് കാരണമാകും. ഇത്തരം വിഷപദാർത്ഥങ്ങളിൽ നിന്ന് വെള്ളത്തെ ക്ലീൻ ആക്കി വയ്ക്കുകയാണ് ഫിൽറ്ററേഷൻ യൂണിറ്റ് ചെയ്യുന്നത്.
അക്വേറിയം ഫുഡ്: എപ്പോൾ എങ്ങനെ കൊടുക്കണം ?
അസുഖങ്ങൾ ഇല്ലാതെ മീനുകൾ അക്വേറിയത്തിൽ ജീവിക്കണമെങ്കിൽ മീനുകൾക്ക് കൊടുക്കുന്ന ഭക്ഷണത്തിന് വലിയൊരു പങ്കുണ്ട്. പലപ്പോഴും നമുക്ക് തോന്നുമ്പോൾ ഒക്കെ ഭക്ഷണം കൊടുക്കുന്നതുമൂലമാണ് മീനുകൾ ചത്തു പോകുന്നത്. ഒരു ദിവസത്തിൽ ഒരു നേരം മാത്രമേ മീനുകൾക്ക് ഭക്ഷണം കൊടുക്കാവു. ഇത്തരത്തിൽ ആഴ്ചയിൽ ആറ് ദിവസം ഭക്ഷണം കൊടുത്ത് ഒരു ദിവസം അവരെ ഫാസ്റ്റ് ചെയ്യാൻ വിടണം(പട്ടിണിക്ക് ഇടണം). ഇങ്ങനെ ഫാസ്റ്റ് ചെയ്യുന്നതുമൂലം മീനുകൾക്കുണ്ടാകുന്ന ഉദര രോഗങ്ങൾ ഇല്ലാതെയാകും. ഒരുപാട് ഭക്ഷണം കൊടുത്താൽ ഫുഡ് ബാക്കി വന്ന് ചീയുമ്പോൾ അമോണിയ ഷോക്ക് വരാനും അസുഖങ്ങൾ വന്ന് ഫിഷ് ചത്തുപോകാനും കാരണം ആകും
ലൈറ്റ്, ഫിൽറ്ററേഷൻ യൂണിറ്റ്, ഫുഡ് ഈ മൂന്ന് കാര്യങ്ങൾ അക്വേറിയത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അക്വേറിയം വീട്ടിൽ ഉള്ളവരാണെങ്കിൽ ഈ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധവേണം. ഇനി പുതിയതായി അക്വേറിയം വാങ്ങാൻ പോകുന്നവരാണെങ്കിൽ ഈ മൂന്ന് കാര്യങ്ങൾ ഉറപ്പുവരുത്തുവേണം അക്വേറിയം വാങ്ങാൻ.
വിവരങ്ങൾക്ക് കടപ്പാട്
നിഖിൽ വേണുഗോപാൽ
Director of AquaLegenda Studios
Content Highlights: A brief history of aquariums dating back to ancient Mesopotamia and the evolution of modern glass aquariums., The importance of proper lighting for planted aquariums and how overuse causes green water algae., The crucial role of filtration units in maintaining water clarity and removing toxic waste., Best practices for feeding aquarium fish, including the importance of a weekly fasting day to prevent digestive issues.
Published: 12 Aug 2026, 03:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented