
ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മത്സരാര്ഥിയാണ് രജിത് കുമാര്‍. രജിത് കുമാറിന് സിനിമയില്‍ ഒരു അവസാരവുമായെത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അഷ്റഫ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ പെക്സന്‍ അംബ്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് രജത്കുമാറിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു മാനസികരോഗവിദഗ്ധന്റെ കഥാപാത്രത്തിലേക്കാണ് രജത്കുമാറിനെ നിശ്ചയിച്ചിരിക്കുന്നത്.
ആലപ്പി അഷ്റഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഡോക്ടര്‍ രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും ബിഗ് സ്ക്രിനിലേക്ക്
Feel flying entertainment ന്റെ Banar ല്‍ ആലപ്പി അഷറഫിന്റെ കഥാ-തിരക്കഥയില്‍ പെക്സന്‍ അംബ്രോസ് എന്ന യുവ സംവിധായകന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ' ക്രേസി ടാസ്ക് '. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും.. പുതുമുഖങ്ങള്‍ക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മെന്റല്‍ അസൈലത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.
ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടര്‍ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടര്‍ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകന്. ഇതിലേക്കായ് അദ്ദേഹവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights : alappey ashraf invites rajath kumar to malayalam film
Published: 13 Mar 2020, 05:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented