പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാടിന്റെ പല പ്രദേശങ്ങളിലായി നടന്ന സ്വർണ്ണ ഖനനത്തിന്റെ ചരിത്രം പ്രമേയമായമാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രം ഒ ടി ടി യിൽ റിലീസ് ചെയ്തു. പുതുതായി ആരംഭിച്ച അമേരിക്കൻ ഒ ടി ടി പ്ലാറ്റ്‌ഫോമായ ‘ഡൈവേഴ്‌സ് സിനിമ’യിലൂടെ കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഉടനെ മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ചിത്രം ലഭ്യമാകും.

To advertise here,

ഈ വർഷത്തെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്‌സിൽ മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാം, സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വ ഡോക്യുമെന്ററി, മികച്ച ഹ്രസ്വ ഡോക്യുമെന്ററി സംവിധായകൻ, ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
 
കോണ്ടിനെന്റെൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ തരിയോടിനെ ഫൈനലിസ്റ്റായും, മഹാരാഷ്ട്രയിൽ നടന്ന ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇന്റർനാഷണൽ മന്ത്ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ചെലെസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്‌സ്, ജർമ്മനിയിലെ ഗോൾഡൻ ട്രീ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ, ബെംഗളൂരുവിലെ വൺ എർത്ത് അവാർഡ്‌സ്, ഇറ്റലിയിലെ ഫെസ്റ്റിവൽ ഡെൽ സിനിമ ഡി ചെഫാലു, ഏതൻസിലെ ഇൻഡിപെൻഡന്റ് വീഡിയോ ഫിലിം ഫെസ്റ്റിവൽ ഓഫ് യൂട്യൂബ് ആർട്ട് ക്ലബ് പാവ്ലോസ് പരാഷക്കിസ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച തരിയോടിന്റെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, നിർമൽ ബേബി വർഗീസ്. പശ്ചാത്തല സംഗീതം: ഒവൈൻ ഹോസ്‌കിൻസ്, അഡിഷണൽ ക്യാമറ: ഷോബിൻ ഫ്രാൻസിസ്, അശ്വിൻ ശ്രീനിവാസൻ, ഷാൽവിൻ കെ പോൾ. സംവിധാന സഹായികൾ: വി. നിഷാദ്, അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വിവരണം: പ്രൊഫ. അലിയാർ, കലാസംവിധാനം: സനിത എ. ടി, നറേഷൻ റെക്കോർഡിങ് ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരൻ, ട്രാൻസ്ലേഷൻ ആൻഡ് സബ്‌ടൈറ്റിൽസ്: നന്ദലാൽ ആർ, സെൻസർ സ്‌ക്രിപ്റ്റ്: സി. എസ്. അജിത്ത്.

സിനിമ കാണുവാൻ: https://diversecinema.com/thariode