
കണ്ണന്റെ സിനിമ ഗ്രാഫിൽ ഇനി മുതൽ വരാലിന് മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തുന്ന ഒരു അനുഭവം. ഒപ്പം കറതീർന്ന കച്ചവട സിനിമയിലേക്കുള്ള അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെയും നടന്റെയും ചുവടുമാറ്റം. വരാലിനേക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
നിറഞ്ഞാടുന്ന രാഷ്ട്രീയമാണ് ഈ സിനിമയുടെ ശക്തിയും സൗന്ദര്യവും. എന്നാൽ മുൻ മാതൃകകൾ ഇല്ലാത്ത ഒരു കഥാഖ്യാനം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഡേവിഡ് ജോൺ മേടയിൽ എന്ന മുഖ്യ കഥാപാത്രങ്ങളിൽ ഒരാൾ കേരള മുഖ്യമന്ത്രിയോട് "ഉപദേശമാണെങ്കിൽ താല്പര്യമില്ല അനുഗ്രഹമാണെങ്കിൽ വേണ്ട" എന്നു പറയുമ്പോൾ വരാനിരിക്കുന്ന ഒരു രാഷ്ട്രീയ സംഭാഷണത്തിന്റെ മാറ്റൊലികൾ നമുക്ക് കേൾക്കാൻ കഴിയുന്നുണ്ട്.
ചടുലവും ഉദ്യേഗം നിറഞ്ഞതുമാണ് വരാലിന്റെ കഥാഗതി. ഡൽഹിയും തിരുവനന്തപുരം കുട്ടിക്കാനവും ബ്രിട്ടനും മാറിമാറി നിറയുന്ന കഥാപരിസരങ്ങൾ സിനിമയെ കൂടുതൽ ദൃശ്യ ഭംഗിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. മലയാളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നായി വരാൽ മാറുന്നതിന് പ്രധാന കാര്യങ്ങളിൽ ഒന്ന്, ഒരു രാഷ്ട്രീയ ചായ്വിനും വശപ്പെടാത്ത സംഭാഷണ ശകലങ്ങൾ തന്നെയാണ്.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് വരാലിന്റെ മറ്റൊരു പ്രത്യേകത. യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ എന്റർടൈൻ ചെയ്യിപ്പിക്കുന്ന ഒരു കിടിലൻ തിയറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ് വരാൽ. ധൈര്യമായി ടിക്കറ്റ് എടുക്കാം.
സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദറാണ് സംഗീത സംവിധാനം. രവി ചന്ദ്രനാണ് ഛായാഗ്രഹണം. ദീപ സെബാസ്റ്റ്യനും കെ.ആർ പ്രകാശുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
Content Highlights: Varaal Review, Anoop Menon and Prakash Raj, Sunny Wayne
Published: 14 Oct 2022, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented