ഒരു ഗ്രാമം ഇല്ലാതാകുമ്പോൾ അവിടെ ശേഷിക്കുന്ന മനുഷ്യരുടെ കഥയാണ് പ്രദീപ് കുർബാ സംവിധാനം ചെയ്ത ദി എലിസ്യൻ ഫീൽഡ് പറയുന്നത്. 2047ൽ ആണ് കഥ നടക്കുന്നത് എങ്കിലും സാങ്കേതിക വിദ്യയുടെ പുരോഗതിയോ, അത്യാധുനിക സൗകര്യങ്ങളോ തൊട്ട്തീണ്ടാത്ത ഒരു ഖാസി ഗ്രാമം ആണ് അത്. ഗ്രാമവാസികൾ എല്ലാം അവിടം വിട്ട് പോയിരിക്കുന്നു. ശേഷിക്കുന്നത് അഞ്ചോ ആറോ ആളുകൾ മാത്രം. ഒന്നും സ്ഥിരമല്ലാത്ത ഒന്നിനും ഉറപ്പില്ലാത്ത അവിടെ അവർ സന്തോഷത്തിലും ദുഖത്തിലും ഒരുമിച്ചു നിൽക്കുന്നു.
അവരുടെ നിശ്വാസങ്ങൾ പകർത്തുന്നത് പോലെയാണ് കഥ മുൻപോട്ട് പോകുന്നത്.
പരമ്പരാഗത സിനിമ ഘടന ദി എലിസ്യൻ ഫീൽഡിൽ കാണാൻ കഴിയില്ല. സിനിമ തുടങ്ങുന്ന ആദ്യ ലോങ്ങ് ഷോട്ടിൽ പശ്ചാത്തല സംഗീതം പോലും ഇല്ല. സംഭാഷണങ്ങൾക്കപ്പുറം ദൃശ്യങ്ങളിലൂടെ കാഴ്ചക്കാർക് ഗ്രാമത്തിലേക്ക് കടക്കാം.
ഗ്രാമത്തിലെ ആളുകൾക്ക് വൈദ്യുതി സ്ഥിരമായി ഇല്ല, ആശയവിനിമയ സൗകര്യങ്ങളുമില്ല, വാഹനങ്ങളോ, റോഡുകളോ ഇല്ല. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ സിനിമയുടെ അടിസ്ഥാനമാണ്. അവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്, ചർച്ചകളുണ്ട്, ഓർമ്മകളുണ്ട്. മരണത്തെയും നഷ്ടത്തെയും അവർ ആഘോഷമാക്കുന്നില്ല, മറിച്ച് അവയെ ജീവിതത്തിന്റെ തുടർച്ചയായി അംഗീകരിക്കുന്നു. ഈ ഗ്രാമം ഇല്ലാതാകുന്നു, നശിക്കുന്നു എന്ന ബോധ്യമാണ് അവരുടെ ഓരോ പ്രവർത്തനത്തിനും പിന്നിൽ.
സംഭാഷണങ്ങൾ കുറവാണെങ്കിലും, ചില ഇടങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ കുറിക്ക്കൊള്ളുന്നവയാണ്.
വ്യക്തമായ ഉത്തരങ്ങൾ നൽകുന്നതിനേക്കാൾ, ചോദ്യങ്ങൾ തുറന്നുവിടുകയാണ് സംവിധായകൻ.
പുരോഗതിയിലേക്കും അത്യാധുനികതയിലേക്കും മനുഷ്യരും സംസ്കാരങ്ങളും പായുമ്പോൾ, അതിൽ ഉൾപ്പെടാതെ ശേഷിക്കുന്ന മനുഷ്യരെക്കുറിച്ച് സംസാരിക്കുന്ന ഇന്ത്യൻ സിനിമകളിൽ ദി എലിസ്യൻ ഫീൽഡിന് വ്യക്തമായ സ്ഥാനമുണ്ട്.
Content Highlights: Explore `The Elysian Field,` a poignant film by Pradeep Kuruba about the last inhabitants of a forgotten village in 2047.
Published: 19 Dec 2025, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented