മടുപ്പിക്കില്ല, രസിപ്പിക്കും ഈ കൂട്ടം | Thattassery Koottam Review


ജോബിന ജോസഫ്‌

ആരാണ് തന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന ചോദ്യത്തിന്റെ ചുരുളഴിയുന്നത് അവസാനമാണ്. നായകനോടൊപ്പം, ആ അന്വേഷണയാത്രയില്‍ പ്രേക്ഷകരും പങ്കാളികളാകുന്നുണ്ട്. ഒരു നിമിഷം പോലും ആ യാത്രയില്‍ നിന്ന് പ്രേക്ഷകന്‍ അടര്‍ന്നുമാറുന്നില്ല എന്നത് സിനിമയുടെ മേക്കിലെ മികവാണ്.

തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിൽ അർജുൻ അശോകൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

'ഒരു നിമിഷം പോലും ബോറടിപ്പിക്കരുത് എന്ന നിര്‍ബന്ധത്തോടെ ഒരു സംവിധായകന്‍ നടത്തിയ ഉദ്യമം' എന്നാണ് അനൂപ് പത്മനാഭന്റെ 'തട്ടാശ്ശേരി കൂട്ട'ത്തെപ്പറ്റി ഒറ്റവാചകത്തില്‍ പറയാനാവുക. യാതൊരു ഫാന്റസിയുടെയും അകമ്പടിയില്ലാതെ, തികച്ചും സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്, എന്തുകൊണ്ടും സംഭവ്യമെന്ന് തോന്നിക്കത്തക്കവിധം അതിവിദഗ്ധമായി നെയ്‌തെടുത്ത ഒരു സിനിമ.

മണ്ഡലകാലത്ത് മധുരയില്‍ നിന്നും ഒരു അച്ഛനും മകനും കെട്ടുമുറുക്കി, മലയ്ക്ക് പോകാന്‍ തുടങ്ങുന്നിടത്തുനിന്നുമാണ് കഥ തുടങ്ങുന്നത്. പിന്നീട് കേരളത്തിലേക്കാണ് കഥയുടെ പശ്ചാത്തലം വികസിക്കുന്നത്. നായകനായ സഞ്ജയ് എന്ന ചെറുപ്പക്കാരന്റെയും അയാളുടെ അഞ്ചംഗ സംഘത്തിന്റെയും ജീവിതത്തിലേക്ക് കഥ പുരോഗമിക്കുകയാണ്. തട്ടാനായ അമ്മാവനെ സഹായിക്കാതെ, ഐഎഎസ് ക്ലാസുകളില്‍ അലക്ഷ്യമായി പങ്കെടത്തും, വൈകുന്നേരങ്ങളില്‍ ചങ്ങാതിമാരോടൊപ്പം മദ്യപിച്ചും നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ പ്രണയം കടന്നുവരുന്ന വഴികളും, അതിനുശേഷമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.തികച്ചും സാവധാനത്തില്‍ പോകുന്ന ഒന്നാം പകുതിയില്‍ നിന്നും, രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ കഥയുടെ മട്ടും ഭാവവും മാറുകയാണ്. സഞ്ജയ്‌യുടെയും കുടുംബത്തിന്റെയും സര്‍വ്വസമ്പാദ്യങ്ങളും തകര്‍ന്ന്‌ കുടുംബം പെരുവഴിയിലാകുമെന്ന അവസ്ഥയില്‍ അതിനു കാരണക്കാരാകുന്നവരെ കണ്ടെത്താനും നേരിടാനും അഞ്ചംഗസംഘം മുതിരുന്നു. അതില്‍ അവര്‍ എങ്ങനെയാണ് വിജയിക്കുന്നത് എന്ന് കാണിക്കുകയാണ് രണ്ടാം ഭാഗം.

സിനിമയെ ഒരു വിനോദോപാധി എന്ന നിലയ്ക്ക് അനൂപ് പത്മനാഭന്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി എന്നു പറയാം. സഞ്ജയ് എന്ന ചെറുപ്പക്കാരന്‍ ഒരു സാധാരണ മനുഷ്യനെയാണ് പ്രതിനിധീകരിക്കുന്നത്. അയാളുടെ ജീവിതത്തിന് ലക്ഷ്യബോധം വെയ്ക്കുന്നത് ആതിര എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യണ്ടേ സന്ദര്‍ഭത്തിലാണ്. അതിന് അയാള്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും നല്‍കുന്നത് രക്ഷാകര്‍ത്താവ് കൂടിയായ അമ്മാവനാണ്. ഒടുവില്‍ കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും കൊള്ളയടിക്കപ്പെടുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന ദേഷ്യവും പകയുമെല്ലാം തെല്ലും അതിശയോക്തിയില്ലാതെ ചിത്രീകരിച്ചിരിക്കുന്നു.

സാധാരണക്കാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കിട്ടുന്ന പരിഗണനയും സമീപനവും കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. 'പോലീസിന് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റും, പക്ഷേ അവരത് ചെയ്യില്ല' എന്ന ഓട്ടോക്കാരന്റെ സംഭാഷണത്തില്‍ വ്യക്തമാണ് പോലീസുകാര്‍ വിഷയത്തില്‍ സ്വീകരിച്ച നിഷ്‌ക്രിയത്വം. ഒടുവില്‍ തന്റെ നാശത്തിനു കാരണക്കാരായവരെ തപ്പി നായകന് തന്റെ സംഘത്തോടൊപ്പം ഇറങ്ങേണ്ടിവരുന്നു. തുടക്കത്തില്‍, തന്റെ മുമ്പിലൊന്നും കണ്ടുപോയേക്കരുത് എന്നു പോലീസുകാരന്‍ പറഞ്ഞപ്പോള്‍ പണി തന്നെ ഉപേക്ഷിച്ച വ്യക്തിയില്‍ നിന്നും, കഥയുടെ രണ്ടാമത്തെ ഭാഗത്തെത്തുമ്പോള്‍ നായകന് ശക്തമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്.

തുടക്കത്തിലെ ശബരിമല യാത്രയുടെ പ്രസക്തി കഥാന്ത്യത്തിലാണ് മനസ്സിലാവുക. പ്രതിനായകസ്ഥാനത്തുള്ളവരെന്ന് കരുതുന്നവരല്ല യഥാര്‍ത്ഥ വില്ലന്മാര്‍. ആരാണ് തന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന ചോദ്യത്തിന്റെ ചുരുളഴിയുന്നത് അവസാനമാണ്. നായകനോടൊപ്പം, ആ അന്വേഷണയാത്രയില്‍ പ്രേക്ഷകരും പങ്കാളികളാകുന്നുണ്ട്. ഒരു നിമിഷം പോലും ആ യാത്രയില്‍ നിന്ന് പ്രേക്ഷകന്‍ അടര്‍ന്നുമാറുന്നില്ല എന്നത് സിനിമയുടെ മേക്കിങ്ങിലെ മികവാണ്. ഒടുവിന്‍ അഞ്ചംഗ സംഘം ആറായി മാറുമ്പോഴും പ്രേക്ഷകര്‍ അവരുടെ ഭാഗമായി മാറുന്നു.

കഥയും കഥാപാത്രവും ആവശ്യപ്പെടുന്ന എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് അര്‍ജുന്‍ അശോകന്‍ ഫ്രെയിം ടു ഫ്രെയിം നിറഞ്ഞുനിന്നത്. ഗണപതി, ഉണ്ണി പി. ദേവ്, അനീഷ് ഗോപാല്‍, അപ്പു തുടങ്ങിയവര്‍ സുഹൃത്തുക്കളുടെ വേഷത്തില്‍ ശോഭിച്ചപ്പോള്‍, അമ്മയായി വേഷമിട്ട ശ്രീലക്ഷ്മിയും, ആതിരയായി വന്ന പ്രിയംവദയും ഒപ്പത്തിനൊപ്പം അഭിനയിച്ചു തകര്‍ത്തു. സഞ്ജയ്‌യുടെ അമ്മായിയായി അഭിനയിച്ച ഷൈനി. ടി. രാജന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.

സന്തോഷ് ഏച്ചിക്കാനത്തിന്റെ സംഭാഷണങ്ങളാണ് രംഗങ്ങള്‍ക്ക് മാറ്റു കൂട്ടിയത്. കൂട്ടുകാരുമൊത്തുള്ള മദ്യപാനവേളകളില്‍ ഉയര്‍ന്നുവരുന്ന ചെറിയ സംഭാഷണങ്ങള്‍ പോലും നര്‍മക്കൂട്ടുകളാണ്. ഒട്ടും സങ്കീര്‍ണ്ണമല്ലാത്ത ആഖ്യാനശൈലിയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെത്.രണ്ടരമണിക്കൂറിലധികം പ്രേക്ഷകരെ തിയേറ്ററിനുള്ളില്‍ പിടിച്ചിരുത്താനുള്ള മികവ്‌ ഈ സിനിമയ്ക്ക് ഉണ്ടെന്നത് തീര്‍ച്ച.

Content Highlights: thattassery koottam, anoop pathmanabhan's movie, movie review thattassery koottam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented