അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം'  ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും.  

To advertise here,

സന്തോഷ് ഏച്ചിക്കാനത്തിന്റെതാണ് തിരക്കഥ. കഥ: ജിയോ പി.വി. ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി. ദേവ്, അപ്പു, വിജയരാഘവന്‍, ശ്രീലക്ഷ്മി, സിദ്ദിഖ്, ഷൈനി, മാമുക്കോയ എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രാഹകന്‍-ജിതിന്‍ സ്റ്റാന്‍ലിലാവോസ്, ബി.കെ. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് റാം ശരത്ത് സംഗീതം പകരുന്നു.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍-കെ.പി. ജോണി, ചന്ദ്രന്‍ അത്താണി, ശരത് ജി. നായര്‍, ബൈജു ബി.ആര്‍. പ്രോജക്ട് ഹെഡ്-റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്-സുധീഷ് ഗോപിനാഥ്, കല-അജി കുറ്റിയാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-സഖി എല്‍സ, എഡിറ്റര്‍-വി. സാജന്‍, സ്റ്റില്‍സ്-നന്ദു, പരസ്യകല-കോളിന്‍ ലിയോഫില്‍, പി.ആര്‍.ഒ.-എസ്. ദിനേശ്, മാര്‍ക്കറ്റിങ് ഡിസൈനിങ്-പപ്പെറ്റ് മീഡിയ.