ബോറടിപ്പിക്കാത്ത കഥാപശ്ചാത്തലവും അനൂപ് പത്മനാഭൻ എന്ന പുതുമുഖ സംവിധായകന്റെ ആദ്യത്തെ ഉദ്യമവും. അതാണ് തട്ടാശ്ശേരിക്കൂട്ടം എന്ന ചിത്രം. ആരെയും നിരാശരാക്കാതെ മുന്നേറുകയാണ് ചിത്രം. കഥയുടെ സഞ്ചാരത്തിനൊത്ത് പ്രേക്ഷകരും കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ്. അർജുൻ അശോകന്റെ പ്രകടനവും സന്തോഷ്‌ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ സംഭാഷണങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

To advertise here,

മികച്ച എന്റർടെയ്നറെന്ന പേരും ചിത്രം ഇതിനോടകം സമ്പാദിച്ചുകഴിഞ്ഞു. കഥ: ജിയോ പി.വി. ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി. ദേവ്, അപ്പു, വിജയരാഘവൻ, ശ്രീലക്ഷ്മി, സിദ്ദിഖ്, ഷൈനി, മാമുക്കോയ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രാഹകൻ-ജിതിൻ സ്റ്റാൻസിലാവോസ്, ബി.കെ. ഹരിനാരായണൻ, രാജീവ് ഗോവിന്ദൻ, സഖി എൽസ എന്നിവരുടെ വരികൾക്ക് റാം ശരത്ത് സംഗീതം പകരുന്നു.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ-കെ.പി. ജോണി, ചന്ദ്രൻ അത്താണി, ശരത് ജി. നായർ, ബൈജു ബി.ആർ. പ്രോജക്ട് ഹെഡ്-റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്-സുധീഷ് ഗോപിനാഥ്, കല-അജി കുറ്റിയാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-സഖി എൽസ, എഡിറ്റർ-വി. സാജൻ, സ്റ്റിൽസ്-നന്ദു, പരസ്യകല-കോളിൻ ലിയോഫിൽ, പി.ആർ.ഒ.-എസ്. ദിനേശ്, മാർക്കറ്റിങ് ഡിസൈനിങ്-പപ്പെറ്റ് മീഡിയ.