
കടമ്പേരികാരനായ കണ്ണന്റെ കഥ, ഒറ്റവാക്കില്‍ അതാണ് 'നദികളില്‍ സുന്ദരിയായ യമുന'. നവാഗതനായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെളളാറ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഇക്കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്.
കടമ്പേരിയിലെ തനി സാധാരണക്കാരനായ കണ്ണന്‍ പാര്‍ട്ടി അംഗം കൂടിയാണ്. ഒരു ദിവസം പെട്ടെന്ന് കല്ല്യാണം കഴിക്കണമെന്ന ആഗ്രഹം കണ്ണന്റെ മനസില്‍ പൊട്ടിമുളയ്ക്കുകയാണ്. ചില കല്യാണം നിശ്ചയത്തിന്റെ വക്കിലെത്തി മുടങ്ങി പോകുന്നു. അതിസുന്ദരിയായ യമുന കണ്ണന്റെ ജീവിതത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. ആക്‌സിമകമായി കണ്ണന്റെ ജീവിതത്തിലെത്തുന്ന യമുനയിലൂടെ കണ്ണന്റെ ജീവിതവും മാറിമറിയുന്നു.
നാട്ടിന്‍പുറങ്ങളില്‍ ഇരുപാര്‍ട്ടിക്കാര്‍ തമ്മിലുള്ള ചേരിതിരിവ്, സൗഹൃദം, ഇണക്കം, പിണക്കം എന്നീ ഘട്ടങ്ങളിലൂടെയും ചിത്രം സഞ്ചരിക്കുന്നുണ്ട്. അതിമനോഹരങ്ങളായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'വരവേല്‍പ്പ്' എന്ന ചിത്രത്തിലെ വെള്ളാരപ്പൂമല മേലെ എന്ന ഗാനം ഈ ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ അരുണ്‍ മുരളീധരനാണ് പുതിയ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണിമേനോനാണ് ഗാനാലാപനം.
കണ്ണൂരിലെ നാട്ടിന്‍പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. സിനിമയില്‍ കണ്ണന് ഒപ്പം തന്നെ തുല്യമായ പങ്ക് വഹിക്കുന്ന കഥാപാത്രമാണ് വിദ്യാധരന്‍. ഒരു ചെറിയ തുണിക്കടയുമായി ജീവിതം നയിക്കുന്ന വിദ്യാധരനും കണ്ണനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. സിനിമയുടെ തുടക്കം മുതലുള്ള കൗതുകം ഒടുക്കം വരെ ചിത്രം നിലനിര്‍ത്തുന്നുണ്ട്. ശക്തമായ തിരക്കഥ ചിത്രത്തിന്റെ ഒഴുക്കിനെ സഹായിക്കുന്നു. അടുത്തത് എന്തെന്ന് പ്രേക്ഷകര്‍ക്ക് ഒരു പിടിയും കൊടുക്കാത്ത തരത്തിലാണ് കഥയുടെ സഞ്ചാരം.
വെറുതെ വന്നുപോകുന്നു എന്നതിലുപരി എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യമായ പങ്ക് നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ദൃശ്യങ്ങള്‍ പ്രേക്ഷകരെ കടമ്പേരിയുടെ നാട്ടിന്‍പുറങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. ചെറിയ രംഗങ്ങള്‍ പോലും തിയേറ്ററില്‍ ചിരിയുടെ അലമാലകള്‍ തീര്‍ക്കുന്നു.

ആരും ഊഹിക്കാന്‍ തരമില്ലാത്ത ഒരു ക്ലൈമാക്‌സ് ട്വിസ്റ്റ് അതിമനോഹരമായ അവതരിപ്പിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തത്. സ്‌നേഹത്തിന് ഭാഷയുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകളില്ലെന്നാണ് ചിത്രം നല്‍കുന്ന സന്ദേശം.
കണ്ണന്‍ എന്ന കഥാപാത്രം ധ്യാന്‍ ഗംഭീരമാക്കിയപ്പോള്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വിഭിന്നമായി വിദ്യാധരനെ അവതരിപ്പിക്കാന്‍ അജു വര്‍ഗീസിന് സാധിച്ചു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ് പാര്‍വ്വണ, ആമി, ഉണ്ണിരാജ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ഈയടുത്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ പ്രമേയം, അവതരണ ശൈലി എന്നിവ കൊണ്ടെല്ലാം ചിത്രം മുന്നിട്ട് നില്‍ക്കുന്നു. ഹാസ്യ മലയാള ചിത്രങ്ങള്‍ക്കിടയില്‍ പ്രത്യേക സ്ഥാനം അര്‍ഹിക്കുന്നു ഈ സിനിമ. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
Content Highlights: nadikalil sundari yamuna movie review, malayalam latest
Published: 16 Sept 2023, 09:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented