
ആരാധകരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി തിയേറ്ററില്‍ വീണ്ടും തലൈവര്‍ അട്ടഹാസം.
ഹിറ്റ് മേക്കര്‍ എ.ആര്‍. മുരുഗദോസും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ആദ്യമായി ഒന്നിക്കുന്ന 'ദര്‍ബാര്‍' പ്രദര്‍ശനത്തിനെത്തി.
സുനില്‍ ഷെട്ടി, നയന്‍താര, സന്തോഷ് ശിവന്‍, പീറ്റര്‍ ഹെയിന്‍, അനിരുദ്ധ്, ശ്രീകര്‍ പ്രസാദ് തുടങ്ങി വലിയൊരു ടീം തന്നെ ചിത്രത്തിന്റെ അണിയറയിലുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം രജനി പോലീസ് വേഷത്തിലെത്തുന്നു എന്നതാണ് ദര്‍ബാറിന്റെ മറ്റൊരു ഹൈലൈറ്റ്. രജനിഫാന്‍ബോയ് കൂടിയായ സംവിധായകന്‍ മുരുഗദോസ് തൊണ്ണൂറുകളിലെ രജനിയെ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നു.
മുംബൈയില്‍ നടക്കുന്ന ഒരു പക്കാ പോലീസ് കഥയാണ് ദര്‍ബാര്‍ പറയുന്നത്. കമ്മിഷണര്‍ ആദിത്യ അരുണാചലമായാണ് ഇത്തവണ തലൈവരുടെ വരവ്. പോലീസ്സേനയെ വിറപ്പിച്ച്, മയക്കുമരുന്നു മാഫിയ അടക്കിവാണ നഗരം വെടിപ്പാക്കുകയെന്നതാണ് നായകന്റെ ദൗത്യം. എതിരാളികള്‍ക്കുനേരേ കലിതുള്ളി പാഞ്ഞടുക്കുന്ന ആദിത്യ അരുണാചലത്തിന്റെ യാത്രയിലൂടെയാണ് ദര്‍ബാര്‍ കരുത്താര്‍ജിക്കുന്നത്. ഡല്‍ഹിയിലും മുബൈയിലുമായി വികസിക്കുന്ന കഥയില്‍ തനത് മാനറിസങ്ങളുമായി രജനി നിറഞ്ഞുനില്‍ക്കുന്നു. സ്‌റ്റൈല്‍മന്നന്റെ ചടുലന്‍ നൃത്തച്ചുവടുകളും ആക്ഷന്‍ രംഗത്തെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമെല്ലാം കഥപറച്ചിലിന് കൂട്ടായുണ്ട്.
നയന്‍താരയുമായുള്ള പ്രണയരംഗങ്ങളും ട്രാന്‍സ്ജന്‍ഡറുകളോടൊന്നിച്ചുള്ള നൃത്തസംഘട്ടനവും തിയേറ്ററിനുള്ളില്‍ കൈയടിതീര്‍ക്കുന്നു. ക്ലൈമാക്‌സിനോടടുത്തുള്ള അച്ഛന്‍-മകള്‍ വൈകാരികത പ്രേക്ഷകരെ ചിത്രത്തോട് കൂടുതല്‍ അടുപ്പിക്കുന്നതാണ്.
കൊടുംകുറ്റവാളിയായി സുനില്‍ ഷെട്ടി എത്തുന്ന ചിത്രത്തില്‍ മലയാളിതാരം നിവേദ തോമസിന് പ്രാധാന്യമുള്ള വേഷംതന്നെ ലഭിച്ചു. രജനി സിനിമകളുടെ ആവേശമായ പഞ്ച് ഡയലോഗുകള്‍ ദര്‍ബാറിലും കാണാം.
സന്തോഷ് ശിവന്‍ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ലൈക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ദര്‍ബാര്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും എസ് ക്യൂബ് ഫിലിംസും ചേര്‍ന്നാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Content Highlights: Darbar Movie Review, Rajinikanth, AR Murugadoss, Nayanthara, Sunil Shetty, Anirudh Ravichander
Published: 09 Jan 2020, 12:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented