
യഷ് നായകനാകുന്ന ഗീതുമോഹൻദാസ് ചിത്രം 'ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഗ്യാങ്സ്റ്റർ ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയും അതിലെ വമ്പൻ താരനിരയും ആരാധകർക്ക് വൻ ആവേശം പകരുന്നതാണ്.
ഇപ്പോൾ ചിത്രത്തിൽ എലിസബത്ത് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. "മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകൾ കേൾക്കാറില്ല. എന്നാൽ യഷ് ആ കീഴ്വഴക്കം മാറ്റിമറിച്ചു. ഗീതുമോഹൻദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പർതാരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത് കൊമേഴ്സ്യൽ സിനിമാരംഗത്ത് അധികം നടക്കാത്തതാണ്. ഇരുവരും തമ്മിൽ ജോലിയിലുള്ള സഹകരണം മാതൃകയാക്കാവുന്നതാണ്.
ഗംഭീരമായാണ് ചിത്രം എടുത്തിരിക്കുന്നത്. ഇതുപോലൊരു ചിത്രം ഇന്ത്യയിൽ ഇതുവരെ ആരും കണ്ടിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ചിത്രത്തിലെ പ്രധാന നടിനടന്മാരെല്ലാം അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഗീതുമോഹൻദാസിന്റെ മുൻചിത്രങ്ങളെല്ലാം അതിമനോഹരങ്ങളാണ്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സംവിധായികയ്ക്കൊപ്പം പ്രവർത്തിക്കുമ്പോൾ ഞാൻ ഏറെ ആവേശത്തിലായിരുന്നു." ദി ലല്ലൻ ടോപ്പ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിൽ ഹുമ ഖുറേഷി പറഞ്ഞു.
അതിനിടെ ഹുമ ഖുറേഷിയുടെ പുറത്തിറങ്ങിയ പുതിയ ചിത്രമായ 'ബേബി ഡു ഡൈ ഡു' എന്ന ചിത്രത്തെ പ്രശംസിച്ച് യാഷും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. ചിത്രം നിർമിച്ചിരിക്കുന്നതും ഹുമയാണ്. നടി മാത്രമല്ല നിർമാതാവുമായ ഹുമയുടെ ധൈര്യം അഭിനന്ദിക്കപ്പെടേണ്ടതാണ്, താൻ അതിൽ അഭിമാനിക്കുന്നു എന്നാണ് യഷ് കുറിച്ചത്.
യാഷിനും ഹുമ ഖുറേഷിക്കുമൊപ്പം 'ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഈ ചിത്രം ഈ വർഷം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: Actress Huma Qureshi praises superstar Yash for breaking industry norms by collaborating with acclaimed female director Geetu Mohandas for the highly anticipated gangster action film 'Toxic', promising an unprecedented cinematic experience for Indian audiences.
Published: 06 Jul 2026, 08:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented