
അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകന് വാജിദ് ഖാന്റെ കുടുംബം പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞിരിക്കുന്നത്. വാജിദ് ഖാനെ പരിചരിച്ച സുരാനാ സെതിയ ആശുപത്രിയിലെ ജീവനക്കാരോടും കുടുംബം നന്ദി അറിയിച്ചിട്ടുണ്ട്. ജൂണ്‍ 1-ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വാജിദ് അന്തരിച്ചതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ എവിടെയും അദ്ദേഹത്തിന് കൊറോണ വൈറസ് ബാധയുണ്ടായിരുന്നതായോ അതാണ് മരണകാരണമെന്നോ പറഞ്ഞിട്ടില്ല.
'ഞങ്ങളുടെ പ്രിയപ്പെട്ട വാജിദ് 47-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 1-ന് അതിരാവിലെ സുരാനാ സെതിയ ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനൊരു വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു പിന്നീട് തൊണ്ടയിലെ ഒരു ഇന്ഫെക്ഷന് ചികിത്സയിലായിരുന്നു', പ്രസ്താവനയില്‍ പറയുന്നു.
സ്നേഹം അറിയിച്ചവര്‍ക്കെല്ലാം നന്ദി പറയുന്നതിനോടൊപ്പം ആശുപത്രി ജീവനക്കാര്‍ക്കും കുടുംബം നന്ദി പറയുന്നു. വാജിദ് എന്നും തങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്. വാജിദിന്റെ സഹോദരന് സാജിദാണ് പ്രസ്താവന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Content Highlights: Wajid khan passed away due to heart attack says family in a statement
Published: 07 Jun 2020, 07:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented