തൻ്റെ പുതിയ സിനിമയിൽ നിന്നും ഒരു പ്രധാന നടനെ പുറത്താക്കേണ്ടിവന്നുവെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. നടൻ്റെ മാനേജറുടെ സ്വഭാവം കാരണമാണിതെന്നും സംവിധായകൻ പറഞ്ഞു. കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്രയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു വിവേക് അഗ്നിഹോത്രി.
സിനിമാ വ്യവസായത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ചായിരുന്നു മുകേഷ് ഛബ്രയുടെ ട്വീറ്റ്. ഒരു നടൻ, 200 കാസ്റ്റിങ് ഡയറക്ടർമാർ, 15,680 മാനേജർമാർ എന്നതാണെന്ന് അവസ്ഥയെന്ന് മുകേഷ് കുറിച്ചു. പിന്നാലെയാണ് ഒരു പ്രധാന താരത്തെ പുറത്താക്കേണ്ടി വന്നുവെന്ന പ്രതികരണവുമായി വിവേക് അഗ്നിഹോത്രി എത്തിയത്.
'കഴിഞ്ഞയാഴ്ച എനിക്ക് ഒരു പ്രധാന നടനെ സിനിമയിൽ നിന്ന് പുറത്താക്കേണ്ടിവന്നു. കാരണം അദ്ദേഹത്തിൻ്റെ മാനേജർ വളരെ അഹങ്കാരിയായിരുന്നു. വലിയൊരു ''സെലിബ്രിറ്റി സ്റ്റാർ കിഡ്'' ഏജൻസിയിലെ ജീവനക്കാരൻ കൂടിയായതിനാൽ ഇതുപോലെയാകാൻ പ്രത്യേക അവകാശമുണ്ടെന്ന മട്ടിലാണ് പെരുമാറ്റം. മുകേഷ് ഛബ്ര, ഒരു ശില്പശാല നടത്തി ഈ കുട്ടികളെ പരിശീലിപ്പിക്കൂ...', വിവേക് അഗ്നിഹോത്രി കുറിച്ചു.
'ദി ഡല്‍ഹി ഫയല്‍സ്' എന്ന ചിത്രത്തിന്റെ വർക്കുകളിലാണ് വിവേക് അഗ്നിഹോത്രിയിപ്പോൾ. 'ദി കശ്മീര്‍ ഫയല്‍സ്', 'ദി വാക്സിന് വാര്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ.
Content Highlights: Vivek Agnihotri fires lead actor of his movie
Published: 27 Sept 2024, 05:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented